Saturday 15 August 2020




സൗദിയിൽ 3139 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

By online desk .23 Jun, 2020

imran-azhar

 

ദമ്മാം: സൗദിയില്‍ 3139 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ കൊവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 1,61,411 ആയി ഉയര്‍ന്നു.കഴിഞ്ഞ 24 മണിക്കൂറില്‍ 4710 പേര്‍ കൂടി രോഗമുക്തരായി. ഇതോടെ 109885 പേര്‍ സൗദിയില്‍ രോഗമുക്തി നേടി. ചൊവ്വാഴ്ച 39 പേരാണ് മരണത്തിനു കീഴടങ്ങിയത്. 1346 പേര്‍ ഇതുവരെ രാജ്യത്ത് മരണപ്പെട്ടു. 3139 പേര്‍ കൂടി പുതുതായി രോഗബാധിതരായതോടെ സൗദിയില്‍ ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 164144 ആയതായും ആരോഗ്യവകുപ്പ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു

 

ഇപ്പോള്‍ ചികിത്സയിലുള്ള 52913 പേരില്‍ 2122 പേര്‍ ഗുരുതരാവസ്ഥയിലാണ്. പുതുതായി ചികിത്സ തേടുന്നവരുടെ എണ്ണത്തിലും കാര്യമായ കുറവുണ്ട്. റിയാദിലെ മലയാളി സാമൂഹ്യ പ്രവര്‍ത്തകരും ഏറെ ആശ്വാസത്തിലാണ്. രോഗലക്ഷണങ്ങളുമായി വിളിക്കുന്ന ഇന്ത്യക്കാരുടെ എണ്ണത്തിലും കുറവുണ്ടായിട്ടുണ്ട്. കര്‍ഫ്യു നിയന്ത്രണങ്ങള്‍ പൂര്‍ണ്ണമായും നീക്കം ചെയ്തതിനാല്‍ ഏതു സമയത്തും ആവശ്യക്കാര്‍ക്ക് വൈദ്യ സഹായം നല്‍കാനും സാമൂഹ്യപ്രവര്‍ത്തകര്‍ക്ക് സാധിക്കുന്നുണ്ട്