Tuesday 19 March 2024




ബീഹാര്‍ സ്വദേശിയുള്‍​പ്പെടെ മൂന്നുപേര്‍ സൗദിയില്‍ നടന്ന വെടിവെപ്പില്‍ മരിച്ചു

By uthara.15 Dec, 2018

imran-azhar

ജീസാന്‍ : ബീഹാര്‍ സ്വദേശിയുള്‍പ്പെടെ മൂന്നുപേര്‍ സൗദിയില്‍ നടന്ന വെടിവെപ്പില്‍ മരിച്ചു. യമന്‍ അതിര്‍ത്തി പ്രദേശമായ സാംതയിലെ അതിരൂര്‍ ഗ്രാമത്തില്‍ ആണ് വെടിവയ്പ്പ് ഉണ്ടായത് . ബീഹാര്‍ സ്വദേശിയും രണ്ട് ബംഗ്ലാദേശ് സ്വദേശികളും വ്യഴാഴ്ച പുലര്‍ച്ചെ സ്വദേശിയുടെ വെടിയേറ്റാണ് മരണമടഞ്ഞത് .  സാംത നഗരസഭയുടെ ശുചീകരണ തൊഴിലാളികളാണ് മരിച്ച മുന്ന് പേരും .ഗ്രാമവാസിയായ പൗരന്‍ തന്‍റ കയ്യില്‍ കരുതിയ തോക്ക് ഉപയോഗിച്ച്‌ ആണ് ശുചികാരണ പ്രവർത്തനത്തിനിടെ വെടിയുതിര്‍ക്കപ്പെട്ടത് .