Thursday 25 April 2019


ഒമാനില്‍ 48 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിതീകരിച്ചു

By uthara .19 Jan, 2019

imran-azhar

 

മസ്കറ്റ് : ഒമാനില്‍ 48 പേര്‍ക്ക് ഡെങ്കിപ്പനി ബാധിച്ചതായി സ്ഥിതീകരിച്ചു . ഡെങ്കിപ്പനി ബാധിച്ചത് സീബ് മേഖലയിലുള്ളവര്‍ക്കാണ് എന്നും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി എന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി . 33 ഡെങ്കി കേസുകളാണ് കഴിഞ്ഞ വര്‍ഷം അവസാനം വരെ റിപ്പോര്‍ട്ട് ചെയ്തത് . കൊതുക് പരത്തുന്ന ഡെങ്കിയും സികയും ചികുന്‍ഗുനിയയും ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ ഒമാനില്‍ കണ്ടെത്തിയതിനെ തുടർന്ന് ജാഗ്രത നിർദ്ദേശങ്ങളും പാലിക്കണമെന്ന് യുഎഇ എംബസി അറിയിച്ചു .