Monday 25 October 2021




ഒമാനിൽ ഓക്സിജൻ ടാങ്കർ അപകടം; ഒരാൾ മരിച്ചു

By sisira.13 Jun, 2021

imran-azhar

 


മസ്‍കത്ത്: ഒമാനിലെ മസ്‍കത്ത് ഗവർണറേറ്റിലുണ്ടായ ഓക്സിജൻ ടാങ്കർ അപകടത്തിൽ ഒരാൾ മരിച്ചതായി സിവിൽ ഡിഫൻസ് ആന്റ് ആംബുലൻസ് അതോറിറ്റി അറിയിച്ചു.

 

മിസ്‍ഫായിൽ നിന്നും അസ്സേബായിലേക്ക് വരുന്ന വഴിയിലാണ് അപകടമുണ്ടായത്. അപകടത്തെ തുടര്‍ന്ന് ടാങ്കറില്‍ നിന്നുള്ള ഓക്സിജന്‍ ചോര്‍ച്ച തടയുന്നതിൽ, സ്‍ഫോടക വസ്‍തുക്കൾ കൈകാര്യം ചെയ്യുന്ന സംഘം വിജയിച്ചതായും സിവിൽ ഡിഫൻസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

 

കൊതുകിനെ തുരത്താം, ഡെങ്കിപ്പനി പ്രതിരോധിക്കാം
 
 
കൊതുകു വഴി മാത്രമേ ഡെങ്കിപ്പനി ഒരാളില്‍  നിന്ന് മറ്റൊരാളിലേക്ക് പകരുകയുള്ളൂ. പെട്ടെന്നുള്ള കനത്ത പനിയാണ് തുടക്കം. തലവേദന പേശിവേദന, വിശപ്പില്ലായ്മ, മനംപുരട്ടല്‍, ഛര്‍ദ്ദി, ക്ഷീണം, ചെറിയ ചുമ തുടങ്ങിയ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നു.
 
അതിശക്തമായ നടുവേദന, കണ്ണിനു പുറകില്‍ വേദന എന്നിവയും അനുഭവപ്പെടുന്നു. നാലഞ്ചു ദിവസത്തിനുള്ളില്‍ ദേഹത്തങ്ങിങ്ങായി ചുവന്നുതിണര്‍ത്ത പാടുകള്‍ പ്രത്യക്ഷപ്പെടുന്നു.
 
തുടക്കത്തില്‍ത്തന്നെ തിരിച്ചറിഞ്ഞ് അടിയന്തര വൈദ്യസഹായം ലഭ്യമാക്കണം. കൊതുകിനെ തുരത്തുകയാണ് ഡെങ്കിപ്പനിയുടെ ഏറ്റവും പ്രധാന സംരക്ഷണ മാര്‍ഗം.
 
വീട്, സ്ഥാപനങ്ങള്‍ തുടങ്ങിയ കെട്ടിടങ്ങളുടെ അകത്തും മേല്‍ക്കൂരകളിലും പരിസരത്തും വെള്ളംകെട്ടി നില്‍ക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.