Thursday 22 August 2019




ദുബായിൽ ഇനി ഇമിഗ്രേഷൻ നടപടി സ്മാർട്ട് ടണലിലൂടെ നടത്താം

By Chithra.23 Jul, 2019

imran-azhar

 

ദുബായ് : ഇനി മുതൽ യാത്രക്കാർക്ക് പാസ്‌പോർട്ടും വിസയും കാണിക്കാതെ വിമാനത്താവളത്തിൽ നടക്കാനുള്ള സൗകര്യം ഒരുക്കി ദുബായ്. ദുബായിലെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്ഥാപിച്ച 'സ്മാർട്ട് ടണലിൽ' കൂടെയാണ് പാസ്‌പോർട്ടും വിസയും ഒന്നുംതന്നെ കാണിക്കാതെ നടക്കാനുള്ള സൗകര്യം യാത്രക്കാർക്ക് ലഭിക്കാൻ പോകുന്നത്.

 

സ്മാർട്ട് ടണലിൽ സ്ഥാപിച്ചിട്ടുള്ള ക്യാമറയിൽ നോക്കേണ്ട കാര്യം മാത്രം ചെയ്‌താൽ മതി യാത്രക്കാർ. ബയോമെട്രിക് സംവിധാനത്തിലൂടെ ടണലിൽ യാത്ര ചെയ്യുന്നവരുടെ മുഖം തിരിച്ചറിഞ്ഞ് വിവരങ്ങൾ ശേഖരിക്കാൻ കഴിയും.

 

അതായത്, ടണലിലൂടെ യാത്ര ചെയ്യുമ്പോൾ തന്നെ ഇമിഗ്രേഷൻ നടപടികൾ പൂർത്തിയായി എന്നർത്ഥം. എമിറേറ്റ്സ് വിമാനങ്ങൾ സർവീസ് നടത്തുന്ന ടെർമിനൽ മൂന്നിലാണ് ഇപ്പോൾ ഈ സംവിധാനം ഉള്ളത്. ആദ്യ ഘട്ടത്തിൽ ബിസിനസ്സ് ക്ലാസ്സിൽ യാത്ര ചെയ്യുന്നവർക്കാണ് ഈ സൗകര്യം ലഭ്യമാകുന്നത്.

 

നിർമിതബുദ്ധി ഉപയോഗിച്ച് പ്രവർത്തിക്കുന്ന ലോകത്തിലെ ആദ്യത്തെ ഇമിഗ്രേഷൻ സംവിധാനമാണ് ദുബായിലേത്.