Tuesday 19 March 2024




എമിറേറ്റ്‌സ് ഐഡികള്‍ മോഷ്ടിച്ചുവിറ്റ സംഘത്തെ പിടികൂടി

By uthara.07 May, 2019

imran-azhar

ദുബായ്: ദുബായ് ക്രിമിനല്‍ കോടതിയില്‍ എമിറേറ്റ്‌സ് ഐഡികള്‍ മോഷ്ടിച്ചുവിറ്റ സംഘത്തിനെതിരെയുള്ള വിചാരണ ആരംഭിച്ചു .എമിറേറ്റ്‌സ് പോസ്റ്റിലെ ഒരു ജീവനക്കാരന്‍ ഉള്‍പ്പെടെ നാല് പേരെയാണ് നൂറോളം പേരുടെ എമിറേറ്റ്‌സ് ഐഡികള്‍ മോഷ്ടിച്ച്‌ വിറ്റ കുറ്റത്തിന് വിചാരണയ്ക്ക് വിധേയരാക്കിയത് .

 

യുഎഇ ഫെഡറല്‍ അതോരിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പ് നല്‍കുന്ന എമിറേറ്റ്‌സ് ഐഡികള്‍ കേസിലെ മുഖ്യപ്രതിക്ക് സൂക്ഷിക്കേണ്ട ചുമതലയുണ്ടായിരുന്നു . ഇയാള്‍ക്ക് തന്നെയായിരുന്നു ഉടമസ്ഥര്‍ക്ക് എമിറേറ്റ്‌സ് ഐഡികള്‍ കൈമാറേണ്ട ചുമതല എന്നും എമിറേറ്റ്‌സ് പോസ്റ്റ് സെക്യൂരിറ്റി വിഭാഗം ഡയറക്ടര്‍ പബ്ലിക് പ്രോസിക്യൂഷനെ വ്യക്തമാക്കി .

 

സിസിടിവി ക്യാമറ ദൃശ്യങ്ങളിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ കുടുങ്ങിയത് . ഇയാള്‍ നൂറോളം കാര്‍ഡുകളാണ് പല ദിവസങ്ങളില്‍ പല സമയത്തായി മോഷ്ടിച്ചത്.