By സൂരജ് സുരേന്ദ്രൻ .13 Mar, 2021
ദുബായ്: എവിടെയെങ്കിലും പോകാനായി ടാക്സി വിളിച്ച്, ടാക്സി എത്താൻ വൈകിയാൽ നമ്മൾ ഉണ്ടാകാത്ത പുകിലൊന്നുമില്ല. എന്നാൽ ദുബായിലുള്ളവർ ടാക്സി എത്താൻ വൈക്കണമെ എന്നായിരിക്കും ഇനി മുതൽ പ്രാർത്ഥിക്കുക.
കാരണം എന്താണെന്ന് അറിഞ്ഞാൽ ഞെട്ടും. ദുബൈയില്‍ ടാക്സി വിളിച്ച് മൂന്ന് മിനിറ്റിനുള്ളില്‍ പിക് അപ് ചെയ്യേണ്ട സ്ഥലത്ത് എത്തിയില്ലെങ്കില്‍ 3,000 ദിര്‍ഹം(60,000 രൂപയോളം)സമ്മാനം.
ദുബൈ ഹല ടാക്സിയാണ് പുതിയ ക്യാമ്പയിന് പ്രഖ്യാപിച്ചിരിക്കുന്നത്. സാങ്കേതികവിദ്യ പരമാവധി പ്രയോജനപ്പെടുത്തുക എന്ന സന്ദേശം പ്രചരിപ്പിക്കാന്‍ കൂടി വേണ്ടിയാണ് ഹല ടാക്സി '3 മിനിറ്റ് അറൈവല്‍ ടൈം' ക്യാമ്പയിന് പ്രഖ്യാപിച്ചത്.
മൂന്ന് മിനിറ്റിനുള്ളില്‍ വാഹനം പിക് അപ് ലൊക്കേഷനില്‍ എത്തിയില്ലെങ്കില്‍ 3,000 ദിര്‍ഹം കരീം ക്രെഡിറ്റ് ലഭിക്കുന്ന നറുക്കെടുപ്പിലേക്ക് യാത്രക്കാരന് എന്‍ട്രി ലഭിക്കും.