Tuesday 15 October 2019




പഴയ പാസ്‌പോർട്ടുകൾ മറന്നേക്കൂ; ഉടൻ വരുന്നു ഇ പാസ്‌പോര്‍ട്ടുകള്‍

By online desk.21 Jul, 2019

imran-azhar

 

ന്യൂ ഡല്‍ഹി: പഴയ പാസ്‌പോര്‍ട്ടുകള്‍ മറന്നു കളഞ്ഞേക്കൂ. അതീവ സുരക്ഷാസംവിധാനവുമായി ഇ-പാസ്‌പോര്‍ട്ടുകള്‍ ഉടനെത്തും. ഏറ്റവും പുതിയ സുരക്ഷാ സംവിധാനവുമായാണ് ഇ-പാസ്‌പോര്‍ട്ടുകള്‍ എത്തുക. കൈയില്‍ സൂക്ഷിക്കുന്ന പാസ്‌പോര്‍ട്ടുകളില്‍ സൂക്ഷിക്കുന്ന വിവരങ്ങള്‍ എല്ലാം ഇനി ചിപ്പിലായിരിക്കും സൂക്ഷിക്കുക.


രാജ്യസഭയില്‍ എഴുതി ചോദിച്ച ചോദ്യത്തിന് മറുപടിയായി വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ അറിയിച്ചതാണിത്. ആരെങ്കിലും ഇനി ചിപ്പ് കേടു വരുത്തിയാല്‍ തന്നെ അത് തിരിച്ചറിയാനുള്ള കഴിവും ഇതിനുണ്ട്. നമ്മള്‍ കൈയില്‍ സൂക്ഷിക്കുന്ന പാസ്‌പോര്‍ട്ടിലുള്ള കാര്യങ്ങള്‍ എല്ലാം ഇനി ഈ ചിപ്പില്‍ സൂക്ഷിക്കാന്‍ കഴിയും.


ഓരോ വര്‍ഷവും ഒരു കോടിക്ക് മുകളില്‍ പാസ്‌പോര്‍ട്ട് നല്‍കാറുണ്ടെന്ന് വി.മുരളീധരന്‍ അറിയിച്ചു. 2018ല്‍ 1.12 കോടി പാസ്‌പോര്‍ട്ടുകളും 2017ല്‍ 1.08 പാസ്‌പോര്‍ട്ടുകളും നല്‍കിയതാതി മന്ത്രി രാജ്യസഭയെ അറിയിച്ചു.