Thursday 24 August 2017

കോടി തിളക്കത്തിൽ ഡോക്ടർ നിഷിതയും കുടുംബവും

By Greeshma G Nair.06 Apr, 2017

imran-azhar

 

 


അബുദാബി : എയര്‍പോര്‍ട്ട് ഡ്യൂട്ടി ഫ്രീയുടെ ബിഗ് ടിക്കറ്റ് ഒന്നാംസമ്മാനമായ പത്തുദശലക്ഷം ദിര്‍ഹം (18 കോടിയോളം രൂപ)  മലയാളിക്ക് ഡോക്ടർക്ക് .



ദുബായിലെ സ്വകാര്യ ആസ്പത്രിയിലെ ശിശുരോഗവിദഗ്ധ ഡോ. നിഷിത രാധാകൃഷ്ണപിള്ളയ്ക്കാണ് ഭാഗ്യനേട്ടം കൈവന്നിരിക്കുന്നത് .



 ഓണ്‍ലൈന്‍വഴി ഭാര്യയുടെപേരില്‍ ഭര്‍ത്താവ് ബിഗ് ടിക്കറ്റ് മുടങ്ങാതെ എടുത്തിരുന്നു. അങ്ങനെയാണ് ബിഗ് ടിക്കറ്റ് സീരീസ് 178-ലെ 058390 നമ്പറിലൂടെ നിഷിതയെ ഒന്നാംസമ്മാനം തേടിയെത്തിയത്.



ഇത്തവണത്തെ ബിഗ് ടിക്കറ്റില്‍ പത്തു സമ്മാനങ്ങളില്‍ എട്ടെണ്ണവും ലഭിച്ചിരിക്കുന്നത് ഇന്ത്യക്കാര്‍ക്കാണ്. നാലാംസമ്മാനമായ 80,000 ദിര്‍ഹത്തിന് യു.എസ്. പൗരനും ഏഴാം സമ്മാനമായ 30,000 ദിര്‍ഹത്തിന് ബംഗ്ലാദേശിയും അര്‍ഹരായി.