Saturday 20 July 2019




ദുബായ് രാജ്യാന്തര വിമാനത്താവള റൺവേ നവീകരണം

By online desk.03 Apr, 2019

imran-azhar

ദുബായ്: ദുബായ് രാജ്യാന്തര വിമാനത്താവള റൺവേ നവീകരണം അടുത്തമാസം 16 മുതല്‍ മേയ് 30 വരെ നടക്കുന്നതില്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള വിവിധ രാജ്യങ്ങളിലേക്കുള്ള വിവിധ വിമാന സര്‍വീസുകള്‍ അല്‍ മക്തൂം വിമാനത്താവളം (ഡിഡബ്ലിയൂസി), ഷാര്‍ജ രാജ്യാന്തര വിമാനത്താവളം എന്നിവിടങ്ങളിലേക്കു മാറ്റും.


എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഷാര്‍ജയില്‍ നിന്നാകും സര്‍വീസ് നടത്തുക. 10 സര്‍വീസുകള്‍ കൂടാതെ രണ്ടു സര്‍വീസുകള്‍ പ്രത്യേകമായും ഉണ്ടാകും. ദുബായില്‍ നിുള്ള മറ്റ് എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാന സര്‍വീസുകള്‍ക്കു മാറ്റമില്ല. സ്‌പൈസ് ജെറ്റ്, ഇന്‍ഡിഗോ വിമാനങ്ങള്‍ അല്‍ മക്തൂം വിമാനത്താവളത്തില്‍ നിന്നാ കും സര്‍വീസ് നടത്തുക.

 

എയര്‍ ഇന്ത്യാ എക്‌സ്പ്രസ്

 

കൊച്ചിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം (ഐഎക്‌സ് 0434) ഷാര്‍ജയില്‍ നിന്നു വൈകിട്ട് 5.00 നു പുറപ്പെട്ട് രാത്രി 11.35ന് കൊച്ചിയിലെത്തും. കൊച്ചിയില്‍ നിന്നുള്ള ഐഎക്‌സ് 0435 വിമാനം ഉച്ചയ്ക്ക് 1.30 നു പുറപ്പെട്ട് 4.00ന് ഷാര്‍ജയിലെത്തും. അടുത്തമാസം 21 മുതല്‍ 26 വരെ ഞായറാഴ്ചകളിലാണ് ഈ സര്‍വീസുകള്‍. മറ്റു സര്‍വീസുകള്‍ (പുറപ്പെടു സമയം, എത്തു സമയം എ ക്രമത്തില്‍): ഡല്‍ഹി-ഷാര്‍ജ (ഐഎക്‌സ് 0141) പുലര്‍ച്ചെ 6.50-9.10, ഷാര്‍ജ-ഡല്‍ഹി (ഐഎക്‌സ് 0142) രാവിലെ 10.00-ഉച്ചകഴിഞ്ഞ് 3.10 (അടുത്തമാസം 21 മുതല്‍ മേയ് 26 വരെ), െമംഗളൂരു-ഷാര്‍ജ (ഐഎക്‌സ് 0383)രാവിലെ 8.00-10.10, ഷാര്‍ജ- മംഗളൂരു (ഐഎക്‌സ് 0384) രാവിലെ 11.10-ഉച്ചകഴിഞ്ഞ് 4.25 (അടുത്തമാസം 17 മുതല്‍ മേയ് 29വരെ), മംഗളൂരു-ഷാര്‍ജ (ഐഎക്‌സ് 0383) രാവിലെ 10.20-ഉച്ചയ്ക്ക് 12.30, ഷാര്‍ജ-മംഗളൂരു (ഐഎക്‌സ് 0384)ഉച്ചയ്ക്ക് 1.30-6.45 (അടുത്തമാസം 18 മുതല്‍ മേയ് 30വരെ), മംഗളൂരു-ഷാര്‍ജ (ഐഎക്‌സ് 0813)വൈകിട്ട് 5.20-7.30, ഷാര്‍ജ-മംഗളൂരു (ഐഎക്‌സ് 0814)രാത്രി 8.30 പുലര്‍ച്ചെ 1.45 (അടുത്തമാസം 16 മുതല്‍ മേയ് 29 വരെ), ലക്‌നൗ-കൊച്ചി (ഐഎക്‌സ് 1933)ഉച്ചയ്ക്ക് 2.50-വൈകിട്ട് 5.25, ഷാര്‍ജ-ലക്‌നൗ (ഐഎക്‌സ് 1944) വൈകി'് 6.25-രാത്രി 11.40 (അടുത്തമാസം 21 മുതല്‍ മേയ് 26 വരെ).

 

സ്‌പൈസ് ജെറ്റ്

 

കൊച്ചിയില്‍ നിന്നു ദുബായിലേക്കുള്ള വിമാനം രാത്രി 11.45 നു പുറപ്പെട്ട് പുലര്‍ച്ചെ 2.00ന് ദുബായ് അല്‍ മക്തൂം വിമാനത്താവളത്തില്‍ എത്തും. അടുത്തമാസം 16 മുതല്‍ മേയ് 30 വരെയാണു മാറ്റം. ദുബായ്-കൊച്ചി സര്‍വീസ് പുലര്‍ച്ചെ 3.05 നു പുറപ്പെട്ട് 8.40ന് എത്തിച്ചേരും. അടുത്തമാസം 17 മുതല്‍ 31 വരെയാണിത്. മറ്റു സര്‍വീസുകള്‍: ഡല്‍ഹി-ദുബായ് (രാവിലെ 7.50-10.10), ദുബായ്-മധുര (ഉച്ചയ്ക്ക് 11.10-വൈകിട്ട് 5.05), മധുര-ദുബായ് (വൈകിട്ട് 6.50- രാത്രി 9.30), ദുബായ്-ഡല്‍ഹി (രാത്രി 10.45- പുലര്‍ച്ചെ 3.35), ദുബായ്-ഡല്‍ഹി (രാത്രി 11.00-പുലര്‍ച്ചെ 3.50), പുണെ-ദുബായ് ( രാത്രി 9.20-11.20)അടുത്തമാസം 16 മുതല്‍ മേയ് 30വരെ, ദുബായ്-പുണെ രാത്രി 12.50-പുലര്‍ച്ചെ 2.00 (അടുത്തമാസം 16 മുതല്‍ മേയ് 30വരെ). ഇന്‍ഡിഗോ സര്‍വീസുകളുടെ വിശദാംശങ്ങള്‍ പ്രഖ്യാപിച്ചിട്ടില്ല.


യാത്രക്കാരുടെ സൗകര്യാര്‍ഥം വിവിധയിടങ്ങളില്‍ നിന്ന് അല്‍ മക്തൂം വിമാനത്താവളത്തിലേക്ക് അരമണിക്കൂര്‍ ഇടവിട്ട് സൗജന്യ ബസ് സര്‍വീസ് ഏര്‍പ്പെടുത്തും. ടാക്‌സി സൗകര്യവുമൊരുക്കും. ദുബായ് വിമാനത്താവളത്തിന്റെ തെക്കുഭാഗത്തെ റവേയാണ് അടയ്ക്കുന്നത്. പ്രധാന വിമാനങ്ങള്‍ രണ്ടു വിമാനത്താവളങ്ങളിലും സര്‍വീസ് നടത്തും. ചെറുവിമാനങ്ങള്‍ പൂര്‍ണമായും അല്‍ മക്തൂം വിമാനത്താവളത്തിലേക്കു മാറും. എമിറേറ്റ്‌സ് വിമാനങ്ങളുടെ സര്‍വീസില്‍ 25% കുറവുണ്ടാകുമെ് എമിറേറ്റ്‌സ് എയര്‍ലൈന്‍ അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നു .