Tuesday 19 March 2024




ഖത്തറില്‍ നിന്നുള്ള ഇന്‍ഡിഗോ എയര്‍വേയ്‌സ് സര്‍വീസ് നിര്‍ത്തുന്നു

By uthara.27 Apr, 2019

imran-azhar

 

ഖത്തര്‍: തിരുവനന്തപുരത്തേക്ക് താല്‍ക്കാലികമായി ദോഹയില്‍ നിന്നുള്ള ഇന്‍ഡിഗോ എയര്‍ വേയ്സ് സര്‍വീസ് നിർത്തലാക്കിയതായി റിപ്പോർട്ട് . സര്‍വീസ് മെയ് രണ്ട് മുതല്‍ മൂന്ന് മാസത്തേക്ക് ഉണ്ടാവില്ലെന്നാണ് ഔദ്യോഗിക വിശദീകരണം . നിലവില്‍ ദോഹയില്‍ നിന്നും കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കാണ് ഇന്‍ഡിഗോ എയര്‍ലൈന്‍സ് സര്‍വീസ് കേരളത്തിലേക്ക് നടത്തിക്കൊണ്ടിരിക്കുന്നത്. അടുത്ത മാസം രണ്ട് മുതല്‍ തിരുവനന്തപുരം സര്‍വീസാണ് നിര്‍ത്തുന്നത്.