Monday 25 October 2021




കുളിമുറിയില്‍ എല്‍ ഇ ഡി ലൈറ്റുകള്‍ സജ്ജീകരിച്ച് കഞ്ചാവ് വളർത്തൽ; നാലുപേര്‍ക്കെതിരെ കേസ്

By Aswany mohan k.12 Jun, 2021

imran-azhar



 

മനാമ: ബഹ്‌റൈനില്‍ കഞ്ചാവ് വളര്‍ത്തുകയും വില്‍പ്പന നടത്തുകയും ചെയ്ത കുറ്റത്തിന് നാലുപേര്‍ക്കെതിരെ കേസേടുത്തു. 30നും 43നും ഇടയില്‍ പ്രായമുള്ള നാല് സ്വദേശികളാണ് കഞ്ചാവ് വളര്‍ത്തിയതിനും വില്‍പ്പന നടത്തിയതിനും ബഹ്‌റൈന്‍ ഹൈ ക്രിമിനല്‍ കോടതിയില്‍ വിചാരണ നേരിടുന്നത്.

 

 

എന്നാല്‍ കോടതിയില്‍ ഇവര്‍ കുറ്റം നിഷേധിച്ചതായി 'ജിഡിഎന്‍ ഓണ്‍ലൈന്‍' റിപ്പോര്‍ട്ട് ചെയ്തു.കുളിമുറിയില്‍ എല്‍ ഇ ഡി ലൈറ്റുകള്‍ പ്രത്യേകം സജ്ജീകരിച്ചാണ് ഇയാള്‍ കഞ്ചാവ് ചെടികള്‍ വളര്‍ത്തിയത്.

 

 

മാര്‍ക്കറ്റിങ് മാനേജരായി ജോലി ചെയ്യുന്ന 43കാരനാണ് സംഘത്തിന്റെ നേതാവെന്നാണ് കരുതുന്നത്. ഇയാളാണ് ഷഖൂറയിലെ വീട്ടില്‍ കഞ്ചാവ് വളര്‍ത്തിയത്. വന്‍ തോതില്‍ കഞ്ചാവ് വളര്‍ത്തുകയും വില്‍പ്പന നടത്തുകയും ചെയ്യുന്നുണ്ടെന്ന് ഒരു ഡിറ്റക്ടീവിന് രഹസ്യവിവരം ലഭിച്ചിരുന്നു.

 

 

തുടര്‍ന്ന് അറസ്റ്റ് വാറന്റ് ലഭിച്ച ശേഷം 43കാരനായ പ്രധാന പ്രതിയുടെ വീട്ടില്‍ പരിശോധന നടത്തി. കുളിമുറിയില്‍ കഞ്ചാവ് ചെടികള്‍ കണ്ടെത്തിയെന്നും ഇയാളുടെ കൂട്ടുപ്രതികളാണ് കഞ്ചാവ് വില്‍പ്പന നടത്താന്‍ സഹായിച്ചതെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു.