Monday 25 October 2021




മയക്കുമരുന്നുമായി ഒമാനിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച നാല് വിദേശികളെ അറസ്റ്റ് ചെയ്തു

By sisira.12 Jun, 2021

imran-azhar

 

 

 


സലാല: മയക്കുമരുന്നുമായി ഒമാനിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച നാല് വിദേശികളെ ദോഫാര്‍ ഗവര്‍ണറേറ്റിലെ പൊലീസ് കമാന്‍ഡോകള്‍ അറസ്റ്റ് ചെയ്തു.

 

സൈക്കോട്രോപിക് ലഹരി വസ്തുക്കള്‍ക്ക് പുറമെ വലിയ അളവില്‍ മോര്‍ഫിന്‍, ഹാഷിഷ് എന്നിവയും ഇവരില്‍ നിന്ന് പിടിച്ചെടുത്തതായി റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു.

 

പ്രതികള്‍ക്കെതിരെ നിയമ നടപടികള്‍ പൂര്‍ത്തീകരിച്ചുകൊണ്ടിരിക്കുകയാണെന്നും റോയല്‍ ഒമാന്‍ പൊലീസിന്റെ അറിയിപ്പില്‍ പറയുന്നു.