Tuesday 19 March 2019


കേരളത്തിന്റെ വികസനത്തിനും പുനർനിർമാണത്തിനും സംഭാവനകൾ നൽകാൻ തയാറാണെന്ന് യുഎഇ

By uthara.14 Feb, 2019

imran-azhar

അബുദാബി: കേരളം നടത്തുന്ന വികസനത്തിനും പുനർനിർമാണ പ്രവർത്തനങ്ങൾ ചെയുന്നതിനുമായി സംഭാവന നൽകുവാൻ സന്നദ്ധത അറിയിച്ചുകൊണ്ട് യുഎഇ ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽകാര്യ മന്ത്രിയുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ . അദ്ദേഹം ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് വ്യക്തമാക്കിയത് .

 

മുഖ്യമന്ത്രി പിണറായി വിജയന്‍ യുഎഇയിൽ സന്ദർശനത്തിന് എത്തിയത് ലോക കേരളസഭയുടെ മിഡില്‍ ഈസ്റ്റ് റീജ്യണല്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിന് ഭാഗമായാണ് . ദുബായില്‍ വെച്ച് . ഫെബ്രുവരി 15, 16 തീയ്യതികളില്‍ കേരള സഭയുടെ പ്രഥമ മിഡിൽ ഈസ്റ്റ് റീജിണൽ സമ്മേളനം നടക്കും .

 

ലോക കേരള സഭയുടെ ഏഴ് ഉപ സമിതികൾ തയ്യാറാക്കിയ ശുപാർശകളിൽമേലുള്ള ചർച്ചകൾ സമ്മേളനത്തിൽ ചർച്ച ചെയ്യുമെന്ന് മുഖ്യമന്ത്രി അറിയിക്കുകയും ചെയ്തിരുന്നു . യുഎഇ പ്രളയ തകർച്ചയിലായിരുന്ന കേരളത്തിന് സഹായവുമായി നേരത്തെ തന്നെ രംഗത്ത് എത്തിയിരുന്നു .