Sunday 23 April 2017

സൗദിയിൽ ഇന്റര്‍നെറ്റ് വരിക്കാരുടെ എണ്ണം വർധിച്ചു: ഫോൺ വരിക്കാരുടെ എണ്ണം കുറഞ്ഞതായും റിപ്പോർട്ട്

By BINDU PP.10 Mar, 2017

imran-azhar



 


ജിദ്ദ : 2015 നെ അപേക്ഷിച്ച് 2016 ല്‍ സൗദിയിൽ ഇന്റര്‍നെറ്റ് വരിക്കാരുടെ എണ്ണം വർധിച്ചു. എന്നാൽ ഫോൺ വരിക്കാരുടെ എണ്ണം കുറഞ്ഞതായും അധികൃതർ അറിയിച്ചു. അമ്പത് ലക്ഷത്തോളം വരിക്കാരുടെ കുറവാണ് ഉണ്ടായിട്ടുള്ളത്.മൊബൈല്‍ ഫോണ്‍ കണക്ഷന് വിരലടയാളം നിര്‍ബന്ധമാക്കിയതാണ് വരിക്കാരുടെ എണ്ണം കുറയാന്‍ കാരണമായി കണക്കാക്കുന്നത്.ഇന്റര്‍നെറ്റ് വരിക്കാരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. മൊബൈല്‍ ഫോണ്‍ കണക്ഷന്‍ വിരലടയാളവുമായി ബന്ധിപ്പിച്ചതോടെയാണ് മൊബൈല്‍ ഫോണ്‍ വരിക്കാരുടെ എണ്ണത്തില്‍ കുറവ് വന്നതെന്നാണ് സൂചന. ഏകദേശം 50 ലക്ഷത്തോളം കുറവാണ് മൊബൈല്‍ ഫോണ്‍ വരിക്കാരുടെ എണ്ണത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്.2015ല്‍ അഞ്ച് കോടി 28 ലക്ഷം മൊബൈല്‍ ഫോണ്‍ വരിക്കാര്‍ ഉണ്ടായിരുന്നത് 2016 ആയപ്പോള്‍ നാലുകോടി 79 ലക്ഷമായി കുറഞ്ഞതായി സൗദി ടെലികോം കമ്പനി അറിയിച്ചു. അതായത് 49 ലക്ഷത്തോളം വരിക്കാരുടെ കുറവാണ് 2015 നെ അപേക്ഷിച്ച് 2016 ല്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ഒമ്പത് ശതമാനത്തിന്റെ കുറവാണ് ഇത്പ്രകാരം മൊബൈല്‍ ഫോണ്‍ വരിക്കാരുടെ എണ്ണത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാല്‍ ഇന്റര്‍നെറ്റ് വരിക്കാരുടെ എണ്ണം 2016 ല്‍ രണ്ടുകോടി 40 ലക്ഷമായി വര്‍ധിച്ചിട്ടുണ്ട്. 2015 ല്‍ ഇന്റര്‍നെറ്റ് വരിക്കാരുടെ എണ്ണം രണ്ടുകോടി 16 ലക്ഷമായിരുന്നു.