Thursday 22 August 2019




ഇന്ത്യൻ ഹാസ്യതാരം ദുബായിൽ സ്റ്റേജ് പരിപാടിക്കിടെ മരിച്ചു

By Chithra.21 Jul, 2019

imran-azhar

 

ദുബായ് : ഇന്ത്യൻ ഹാസ്യതാരം ദുബായിൽ സ്റ്റേജ് ഷോയ്ക്കിടെ മരിച്ചു. ഹാസ്യ താരം ആയ മഞ്ജുനാഥ് നായിഡു ആണ് തെറ്റിന്റെ സ്റ്റേജ് പരിപാടിക്കിടെ മരണപ്പെട്ടത്. ഹൃദയാഘാതം ആയിരുന്നു മരണകാരണം. വെള്ളിയാഴ്ച്ച രാത്രിയാണ് മരണം സംഭവിച്ചത്.

 

രണ്ട് മണിക്കൂർ നേരത്തെ കോമഡി പരിപാടിക്കിടെ ആയിരുന്നു അന്ത്യം സംഭവിച്ചത്. പരിപാടി നടന്നുകൊണ്ടിരിക്കുമ്പോൾ മഞ്ജുനാഥിന് തളർച്ച അനുഭവപ്പെടുകയും വേദിയിൽ വെച്ച്തന്നെ താഴെ വീഴുകയും ചെയ്തു. പരിപാടിയുടെ ഭാഗമാണെന്ന് കരുതി കാണികൾ കയ്യടിക്കുകയും ചെയ്തു.

 

പിന്നീടാണ് മഞ്ജുനാഥ് അഭിനയിച്ചതല്ല എന്നും മരണം സംഭിവിച്ചതെന്നും കാണികൾക്ക് മനസ്സിലായത്. കഴിഞ്ഞ രണ്ട് വർഷമായി ദുബായ് വേദികളിൽ സ്ഥിരം സാന്നിധ്യം ആയിരുന്നു 36 വയസ്സുകാരനായ മഞ്ജുനാഥ്.