Sunday 18 April 2021




കോഴിക്കോട് സ്വദേശി ഒമാനില്‍ വാഹനാപകടത്തില്‍ മരിച്ചു

By Rajesh Kumar.03 Mar, 2021

imran-azhar

 

മസ്‌കത്ത്: ഒമാനില്‍ വാഹനാപകടത്തില്‍ കോഴിക്കോട് സ്വദേശി മരിച്ചു. വടകര മൊകേരി കോവിക്കുന്ന് താണിയുള്ളതില്‍ വീട്ടില്‍ ആഷിര്‍ (32) ആണ് മരിച്ചത്.

 

ഇബ്രി കുബാറയില്‍ ബുധനാഴ്ച രാവിലെ പത്തരയോടെയാണ് അപകടമുണ്ടായത്.

 

ഫുഡ്സ്റ്റഫ് കമ്പനിയില്‍ സെയില്‍സ് വിഭാഗം ജീവനക്കാരനായിരുന്നു ആഷിര്‍. ജോലി ആവശ്യത്തിനായി ഇബ്രിയിലെത്തിയ ആഷിര്‍ സഞ്ചരിച്ച വാന്‍ മറ്റൊരു വാഹനത്തില്‍ ഇടിച്ചാണ് അപകടമുണ്ടായത്. ആഷിര്‍ സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു.