By Rajesh Kumar.21 Feb, 2021
കുവൈറ്റ് സിറ്റി: കുവൈറ്റില്‍ ഞായറാഴ്ച മുതല്‍ വിദേശികള്‍ക്കുള്ള പ്രവേശന വിലക്ക് പിന്‍വലിക്കാനുള്ള തീരുമാനം റദ്ദാക്കി. കോവിഡ് സാഹചര്യം വിലയിരുത്തിയാണ് തീരുമാനം.
ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശ പ്രകാരം വ്യോമയാന മന്ത്രാലയത്തിന്റേതാണ് നടപടി.
സ്വദേശികള്‍, അവരുടെ അടുത്ത ബന്ധുക്കള്‍, നയതന്ത്ര ഉദ്യോഗസ്ഥര്‍, കുടുംബാംഗങ്ങള്‍, ഗാര്‍ഹിക തൊഴിലാളികള്‍, പൊതു-സ്വകാര്യ മെഡിക്കല്‍ രംഗത്ത് ജോലി ചെയ്യുന്നവര്‍, അവരുടെ കുടുംബം എന്നിവര്‍ക്ക് വിലക്കില്ല.
കുവൈറ്റില്‍ പ്രവേശിച്ചാല്‍ ഏഴു ദിവസം ഹോട്ടലിലും ഏഴ് ദിവസം വീട്ടിലും ക്വാറന്റീനില്‍ കഴിയണം.
നേരത്തെ ഫെബ്രുവരി ഏഴു മുതല്‍ രണ്ടാഴ്ചത്തേക്കാണ് കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്.