Friday 22 February 2019


ഷാര്‍ജയില്‍ മലയാളി യുവാവ് കെട്ടിടത്തില്‍നിന്ന് വീണുമരിച്ചു

By anju.08 Feb, 2019

imran-azhar

ഷാര്‍ജ: ഷാര്‍ജയില്‍ മലയാളി യുവാവ് കെട്ടിടത്തില്‍നിന്ന് വീണുമരിച്ചു. 32കാരനായ ഗോപകുമാറാണ് കെട്ടിടത്തിന്റെ ഏഴാംനിലയില്‍നിന്ന് താഴേക്ക് വീണ് ദാരുണമായി മരണപ്പെട്ടത്.

 

വ്യാഴാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം. റോള മജറയിലെ റെസിഡന്‍ഷ്യല്‍ കെട്ടിടത്തിലാണ് അപകടം. വിവരമറിഞ്ഞ ഉടന്‍ പൊലീസ് ആംബുലന്‍സുകള്‍ എത്തി ഗോപകുമാറിനെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.