Saturday 31 October 2020




മലയാളി നഴ്സിനെ സൗദിയിലെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

By online desk .08 Oct, 2020

imran-azhar

റിയാദ്: മലയാളി നഴ്സിനെ സൗദിയിലെ റിയാദിലെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കി കുമളി ആർപ്പൂക്കര സ്വദേശിനിയായ സൗമ്യ നോബിൾ ആണ് മരിച്ചത്. 33 വയസായിരുന്നു. പോലീസ് സ്ഥലത്തെത്തി മൃതദേഹം ശുമൈസി കിങ് സഊദ് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി . റിയാദ് ഖുറൈസ് റോഡിലെ അല്‍ ജസീറ ആശുപത്രിയില്‍ കഴിഞ്ഞ ഒന്നര വര്‍ഷമായി സ്റ്റാഫ് നഴ്സ് ആയി ജോലി ചെയ്തു വരികയായിരുന്നു.ഭര്‍ത്താവ്: നോബിള്‍. മകന്‍: ക്രിസ് നോബിള്‍ ജോസ്. ഇരുവരും നാട്ടിലാണ്. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്