Friday 23 October 2020




സൗദി അറേബ്യയിലെ മലയാളി വ്യവസായിയും ഹിബ ആസ്യ മെഡിക്കൽ ഗ്രൂപ്പ് എം ഡി യുമായ അബ്ദുല്ല മുഹമ്മദ് അന്തരിച്ചു

By online desk .26 Jul, 2020

imran-azhar

 


റിയാദ്: ജിദ്ദയിലെ പ്രമുഖ വ്യവസായിയും ഹിബ ആസ്യ മെഡിക്കൽ ഗ്രൂപ്പ് എം ഡി യുമായ മലപ്പുറം പാണ്ടിക്കാട് ചെമ്പ്രശ്ശേരി കക്കാടമ്മൽ സ്വദേശി വെള്ളേങ്ങര അബ്ദുല്ല മുഹമ്മദ് ജിദ്ദയിൽ അന്തരിച്ചു . 59 വയസായിരുന്നു . നേരത്തെ കോവിഡ് ബാധിച്ചതിനെ തുടർന്ന് ഒരുമാസത്തോളമായി ചികിത്സയിലായിരുന്നു. ജിദ്ദ നാഷണൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ രോഗം മൂർച്ഛിച്ചതിനെ തുടർന്ന് കിംഗ് അബ്ദുല്ല മെഡിക്കൽ സെന്ററിലേക്ക് മാറ്റുകയായിരുന്നു. തുടർന്ന് കോവിഡ് നെഗറ്റീവ് ആയെങ്കിലും വൃക്ക സംബന്ധമായ അസുഖങ്ങളെ തുടർന്ന് 10 ദിവസത്തോളം വെന്റിലേറ്ററിൽ ആയിരുന്നുശനിയാഴ്ച വൈകീട്ട് ഹൃദയാഘാതത്തെ തുടർന്ന് മരിക്കുകയായിരുന്നു.

 


ദീർഘകാലമായി പ്രവാസിയായ ഇദ്ദേഹം മലപ്പുറം ജില്ലയിലെ വണ്ടൂരിൽ പ്രവർത്തിക്കുന്ന നിംസ് ആശുപത്രി മാനേജിങ് ഡയറക്ടർ, സഹ്യ ആർട്സ് ആൻഡ് സയൻസ് കോളജ് രക്ഷാധികാരി തുടങ്ങിയ പദവികളും വഹിച്ചിരുന്നു. ജിദ്ദയിലും നാട്ടിലുമായി നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവമായിരുന്നു. ഭാര്യ: ആസ്യ, മക്കൾ: ഫഹദ്, നജ്മുന്നീസ, നിഷിദ. മരുമക്കൾ: മുസ്തഫ തോളൂർ (മേലാറ്റൂർ), ഷാജഹാൻ (കൊമ്പൻകല്ല്), നഫ്‌ലി. നിയമ നടപടികൾക്ക് ശേഷം മൃതദേഹം ജിദ്ദയിൽ ഖബറടക്കും.