Sunday 09 August 2020




മലയാളി ദമ്പതിമാരെ അബുദാബിയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടത്തി

By online desk .24 Jul, 2020

imran-azhar

 

 

അബുദാബി: മലയാളി ദമ്പതിമാരെ അബുദാബിയിലെ താമസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. പട്ടേരി ജനാർദ്ദനൻ (57) ഭാര്യ മിനിജ (49) എന്നിവരെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. സുഹൈൽ (എൻജിനീയർ എച്ച്.പി., ബെംഗളൂരു) ഏക മകനാണ്.പട്ടേരി സിദ്ധാർത്ഥൻ, പുന്നത് സരസ എന്നിവരാണ് ജനാർദ്ദനന്റെ മാതാപിതാക്കൾ . പുണ്യവതി സ്വാമിനാഥന്‍, നിഷി ശശിധരന്‍ എന്നിവരാണ് ജനാര്‍ദ്ദനന്റെ സഹോദരങ്ങള്‍. വിരമിച്ച കെ.എസ്.ഇ.ബി. എന്‍ജിനീയര്‍ കെ.ടി. ഭാസ്‌കരന്‍ (തയ്യില്‍), ശശികല എന്നിവരാണ് മിനിജയുടെ മാതാപിതാക്കള്‍. മഹേഷ് ആണ് മിനിജയുടെ സഹോദരന്‍.