Saturday 08 August 2020




ഹൃദയാഘതത്തെ തുടർന്ന് മലയാളി നഴ്‌സ്‌ സൗദിയിൽ മരിച്ചു

By online desk .28 Jul, 2020

imran-azhar

 


റിയാദ്: ഹൃദയാഘതത്തെ തുടർന്ന് മലയാളി നഴ്‌സ്‌ സൗദിയിൽ മരിച്ചു. അൽ ഖസീം ഉനൈസ കിംഗ് സൗദ് ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സ്‌ ചങ്ങനാശ്ശേരി കുമരങ്കരി ചക്കുളം വീട്ടിൽ ലിന്റു ലിസ ജോർജ് ആണ് മരിച്ചത്. 31 വയസായിരുന്നു. അഞ്ചു വർഷത്തോളമായി സൗദിയിൽ ജോലിചെയ്യുകയായിരുന്നു ലിന്റു.ചൊവ്വ പുലര്‍ച്ചെയോടെ ആയിരുന്നു അന്ത്യം .പൗലോസ് വര്‍ഗ്ഗീസ് ലിസമ്മ ജോര്‍ജ്- ദമ്പതികളുടെ മകളാണ് .

 


കഴിഞ്ഞവർഷമാണ് ലിന്റു വിവാഹിതയായത് ഭര്‍ത്താവ് ബിബിന്‍ കുര്യാക്കോസ് അഹമ്മദാബാദിലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ ആന്റ് റിസേര്‍ച്ച് സെന്റര്‍ ഹോസ്പിറ്റലില്‍ നഴ്‌സാണ്.മൃതദേഹം നാട്ടിലെത്തിക്കാനുളള നടപടികള്‍ സ്വീകരിച്ചു