Friday 22 February 2019


മെര്‍സ് കൊറോണ വൈറസ് ബാധയേറ്റ് ഒമാനില്‍ രണ്ടു പേര്‍ മരിച്ചു

By uthara .05 Feb, 2019

imran-azhar

 

മസ്‌ക്കറ്റ്: ഒമാനില്‍ മെര്‍സ് കൊറോണ വൈറസ് ബാധയെ തുടർന്ന് രണ്ടു പേര്‍ മരിച്ചു. ഒമാന്‍ ആരോഗ്യ മന്ത്രാലയം വൈറസ് ബാധ തടയുന്നതിനായി പ്രതിരോധ നടപടികളും ആരംഭിച്ചു കഴിഞ്ഞു . ഇതുവരെ അഞ്ച് പേര്‍ മെര്‍സ് കൊറോണ വൈറസ് ബാധയേറ്റ് മരിച്ചു എന്ന് ഒമാന്‍ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി .

 

കഴിഞ്ഞ ആഴ്ച വൈറസ് ബാധ പരിശോധനയിൽ നാല് പേരില്‍ വൈറസ് കണ്ടെത്തി എന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.വൈറസ് വ്യാപിക്കുന്നത് തടയുന്നതിനായി ആരോഗ്യ മന്ത്രാലയത്തിനു കീഴില്‍ ബോധവത്കരണവും മുന്‍കരുതല്‍ നടപടികളും നടത്തി വരുകയാണ് .