Wednesday 07 December 2022




സൗദിയില്‍ റീ-എന്‍ട്രി വിസ ലഭിക്കാന്‍ ആവശ്യം 90 ദിവസം കാലാവധിയുള്ള പാസ്പോര്‍ട്ട്

By Priya.21 Jun, 2022

imran-azhar

റിയാദ്:വിനോദ സഞ്ചാരികള്‍ക്ക് സൗദി അറേബ്യയില്‍ നിന്ന് വിദേശത്തേക്ക് പോയി മടങ്ങി വരാനുള്ള റീ-എന്‍ട്രി വിസ ലഭിക്കാന്‍ പാസ്പോര്‍ട്ടുകളില്‍ 90 ദിവസത്തില്‍ കുറയാത്ത കാലാവധിയുണ്ടാവണമെന്ന് സൗദി പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റ് (ജവാസത്ത്).റീ-എന്‍ട്രി വിസാ കാലാവധി മാസങ്ങളിലാണ് (60 ദിവസം, 90 ദിവസം, 120 ദിവസം) എങ്കില്‍ ഇഷ്യു ചെയ്യുന്ന ദിവസം മുതല്‍ മൂന്നു മാസത്തേക്കാണ് വിസക്ക് കാലാവധിയുണ്ടാകുക.

 

 

അതായത്, വിസ ഇഷ്യു ചെയ്ത് മൂന്ന് മാസം സമയമുണ്ട് അതിനുള്ളില്‍ ഇവര്‍ സൗദി വിട്ടാല്‍ മതി.യാത്രാ ദിവസം മുതലാണ് വിസാ കാലാവധി കണക്കാക്കുക. എന്നാല്‍ റീ-എന്‍ട്രി വിസയുടെ കാലാവധി ദിവസങ്ങളിലാണ് കണക്കാക്കുന്നതെങ്കില്‍ നിശ്ചയിച്ച ദിവസത്തിനു മുമ്പ് തിരികെ പോകേണ്ടിവരുമെങ്കിലും ഇഷ്യു ചെയ്യുന്ന ദിവസം മുതലാണ് വിസാ കാലാവധി കണക്കാക്കുക.

 


200 റിയാലാണ് പരമാധി രണ്ടു മാസം വരെ കാലാവധിയുള്ള ഒറ്റത്തവണ യാത്രക്കുള്ള റീ-എന്‍ട്രി വിസക്ക് നല്‍കേണ്ട ഫീസ്. ഇഖാമ കാലാവധി പരിധിയില്‍, റീ-എന്‍ട്രിയില്‍ ഓരോ മാസത്തിനും 100 റിയാല്‍ വീതം അധിക ഫീസ് നല്‍കണം.

 

പരമാവധി മൂന്നു മാസ കാലാവധിയുള്ള മള്‍ട്ടിപ്പിള്‍ റീ-എന്‍ട്രിക്ക് 500 റിയാലാണ് ഫീസ്. ഇഖാമ കാലാവധി പരിധിയില്‍, മള്‍ട്ടിപ്പിള്‍ റീ-എന്‍ട്രിയില്‍ അധികം വേണ്ട ഓരോ മാസത്തിനും 200 റിയാല്‍ വീതം അധിക ഫീസ് നല്‍കണമെന്നും ജവാസാത്ത് ഡയറക്ടറേറ്റ് പറഞ്ഞു.