Tuesday 20 November 2018


മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ കൊലപാതകം വേദനാജനകവും നിന്ദ്യവും-സൗദി കിരീടാവകാശി

By uthara.25 Oct, 2018

imran-azhar


റിയാദ്: മാധ്യമപ്രവര്‍ത്തകനായ ഖഷോഗിയുടെ കൊലപാതകം വേദനാജനകവും നിന്ദ്യവും ആണെന്ന് റിയാദില്‍ നിക്ഷേപക സമ്മേളനത്തില്‍ സംസാരിക്കവേ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ പറഞ്ഞു .കൊലപാതകം നടത്തിയവരെ ഉടനെ കണ്ടെത്തി ശിക്ഷ നടപ്പാക്കുമെന്നും സൗദി കിരീടാവകാശി വ്യക്തമാക്കി .ഖഷോഗിയുടെ കൊലപാതകം ഒക്ടോബര്‍ രണ്ടിന് തുര്‍ക്കിയിലെ സൗദി കോണ്‍സുലേറ്റില്‍ വച്ചായിരുന്നു .സൗദി ജനതയ്ക്കിത് വേദനയുണ്ടാക്കുന്നതാണ് സൗദി വിമര്‍ശകനും വാഷിങ്ടണ്‍ പോസ്റ്റ് കോളമിസ്റ്റുമായ ജമാല്‍ ഖഷോഗിയുടെ മാറണമെന്നും സൗദി കിരീടാവകാശിയായ മുഹമ്മദ് ബിന്‍ സല്‍മാന്‍ പറഞ്ഞു .