Saturday 11 July 2020




ഇന്ത്യയിലേക്കുള്ളതടക്കം 424 സർവീസുകൾ റദ്ദാക്കി ഒമാൻ എയർ

By Chithra.11 Dec, 2019

imran-azhar

 

മസ്കറ്റ് : ഡിസംബർ 31 വരെ ഒമാൻ എയറിന്റെ 424 സർവീസുകൾ റദ്ദാക്കുന്നു. യാത്രക്കാരുടെ ക്ഷേമവും സുരക്ഷയും കണക്കിലെടുത്താണ് സർവീസുകൾ റദ്ദാക്കാൻ തീരുമാനമായത്. ഒമാൻ സിവിൽ ഏവിയേഷൻ പബ്ലിക് അതോറിറ്റിയുടെ നിർദേശപ്രകാരമാണ് ഒമാൻ എയറിന്റെ നടപടി.

 

കാസബ്ലാങ്ക, മുംബൈ, കാഠ്മണ്ഡു, കറാച്ചി, ഏതെൻസ്, ജയ്പൂർ, ദുബായ്, ബഹ്‌റൈൻ, റിയാദ്‌, നയ്‌റോബി, ബാങ്കോക്ക്, ജിദ്ദ, കൊളംബോ, ദമാം, മോസ്‌കോ, തെഹ്റാൻ, കുവൈറ്റ്, അമ്മാൻ, ബംഗളുരു, ദോഹ എന്നീ റൂട്ടുകളിൽ സർവീസുകളാണ് ഒമാൻ എയർ റദ്ദാക്കിയിരിക്കുന്നത്. യാത്രക്കാർക്കുള്ള ബദൽ സംവിധാനത്തിനായി ഒമാൻ എയർ സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.

 

ഇതിനായി യാത്രക്കാർ ഒമാൻ എയറിന്റെ കോൾ സെന്ററുമായി ബന്ധപ്പെടണമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.