Sunday 18 April 2021




പ്രവാസി മലയാളി കെട്ടിടത്തിൽ നിന്ന് വീണുമരിച്ചു

By online desk .03 Feb, 2021

imran-azhar

 

കുവൈത്ത് സിറ്റി: കെട്ടിടത്തിന്റെ ഏഴാം നിലയിൽ നിന്നും വീണ് പ്രവാസി മലയാളി മരിച്ചു. എറണാകുളം തുരുത്തിശേരി മേക്കാട് ചെട്ടിക്കാട്ട് വീട്ടില്‍ വിനോദ് ആണ് മരിച്ചത്. 37 വയസായിരുന്നു. മംഗഫ് ബ്ലോക്ക് നാലില്‍ യൂറോപ്യന്‍ ടെലിഫോണ്‍ സെന്‍ററിന് സമീപത്തെ ഫ്ലാറ്റിലാണ് സംഭവം നടന്നിരിക്കുന്നത്. അഹ്മദി ഗ്ലോബല്‍ ഇന്‍റര്‍നാഷനല്‍ കമ്ബനിയില്‍ സെയില്‍സ് അസിസ്റ്റന്‍റായിരുന്നു. ഭാര്യ: ജ്യോതി (നഴ്സ്, കുവൈത്ത്). രണ്ട് മക്കളുണ്ട്. പിതാവ്: മുരളീധരന്‍ നായര്‍. മാതാവ്: സതി.