By uthara.23 Oct, 2018
റിയാദ് : മലയാളികളെ ജീവനോടെ കുഴിച്ചു മൂടിയ കേസിൽ സൗദി പ്രതികളുടെ വധ ശിക്ഷ നടപ്പാക്കി.അഞ്ച് തൊഴിലാളികളെ ജീവനോടെ ആറു വർഷം മുൻപ് കുഴിച്ചു മൂടിയ കേസിലാണ് പ്രതികളുടെ മൂന്ന് സൗദി പൗരന്മാരുടെ തലവെട്ടിയത് .കൊല്ലം സ്വദേശികളായ അരികിലയ്യത്ത് വിളത്തറ ഷാജഹാൻ അബൂബക്കർ, കണ്ണനല്ലൂർ ശൈഖ് ദാവൂദ്, തിരുവനന്തപുരം കിളിമാനൂർ സ്വദേശി അബ്ദുൽ ഖാദർ സലിം, കന്യാകുമാരി സ്വദേശികളായ എ.എച്ച്. ബഷീർ, ലാസർ എന്നിവരെയാണ് ജീവനോടെ കുഴിച്ചുമൂടിയത് .
കൃഷിയിടത്തിൽ പൈപ്പു ചാലു കീറുന്നതിനിടെ അസ്ഥികൂടം ലഭിച്ചതിനെ തുടർന്നാണ് സംഭവം പുറത്തുവരുന്നത് .ഇതിനെ തുടർന്നുള്ള അന്വേഷണത്തിനൊടുവിലാണ് അഞ്ച് പേരുടെ മൃദദേഹം കണ്ടെത്തിയതും .കേസിലെ പ്രതികളായ യൂസഫ് ഹസൻ മുത്വവ്വ, അമ്മാർ അലി അൽ ദഹീം, മുർതദ ബിൻ മുഹമ്മദ് മൂസാ എന്നിവരുടെ വധ ശിക്ഷയാണ് നടപ്പാക്കിയത് .