Thursday 22 August 2019




പ്രവാസികള്‍ക്ക് തിരിച്ചടിയായി വിമാന ടിക്കറ്റ് നിരക്കില്‍ വന്‍ വര്‍ദ്ധനവ്

By online desk.05 Aug, 2019

imran-azhar

 

അബുദാബി: പ്രവാസികള്‍ക്ക് കനത്ത തിരിച്ചടി നല്‍കി കൊണ്ട് വിമാന ടിക്കറ്റ് നിരക്കില്‍ വന്‍ വര്‍ദ്ധനവ്. ഗള്‍ഫ് നാടുകളില്‍ 11ന് ബലിപെരുന്നാള്‍ ആഘോഷിക്കാനിരിക്കെയാണ് ടിക്കറ്റ് നിരക്ക് കുതിച്ചുയര്‍ന്നത്. 8ന് ഗള്‍ഫില്‍ നിന്ന് നാട്ടിലേക്കും 17 തിരികെ ഗള്‍ഫ് നാടുകളിലേക്കും യാത്ര ചെയ്യുന്നവരെയാണ് നിരക്ക് വര്‍ദ്ധനവ് ബാധിക്കുക.

 

8നുള്ള ഷാര്‍ജ- ഡല്‍ഹി എയര്‍ അറേബ്യ വിമാനത്തില്‍ 2,608 ദിര്‍ഹമാണ്( 49,468.18 രൂപ) ടിക്കറ്റ് നിരക്ക്. ഈ ദിവസം മുംബൈയിലേക്ക് 2,993 ദിര്‍ഹമാണ്(56,770.80 രൂപ) നിരക്ക്. കറാച്ചിയിലേക്കിത് 53,242.78 രൂപയാണ്. എമിറേറ്റ്‌സിന്റെയും ഫ്‌ളൈദുബായിയുടെയും ടിക്കറ്റ് നിരക്ക് ഉയര്‍ന്നിട്ടുണ്ട്. 8 ന് മുംബൈയിലേക്ക് 62,878.45 രൂപയാണ് ടിക്കറ്റ് നിരക്ക്.