Saturday 20 July 2019




കാറില്‍ യാത്ര ചെയ്യുന്ന ചെറിയ കുട്ടികള്‍ക്കും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാാക്കുന്നു

By uthara.19 Mar, 2019

imran-azhar

 

 

ഖത്തർ : കാറില്‍ യാത്ര ചെയ്യുന്ന ചെറിയ കുട്ടികള്‍ക്കും ഖത്തറില്‍ സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാാക്കുന്നു . സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും സുരക്ഷ കണക്കിലെടുത്താണ് ഇത്തരം ഒരു തീരുമാണ് ഉണ്ടായിരിക്കുന്നത് . ഇതേ തുടർന്ന് പൊതു ജനാരോഗ്യമന്ത്രാലയം ബോധവല്‍ക്കരണ പരിപാടിക്ക് തുടക്കമിടുകയും ചെയ്തു . അശ്രദ്ധ വിളിച്ചുവരുത്തുന്ന അപകടങ്ങളെ കുറിച്ച് രക്ഷിതാക്കക്ക് അറിവ് പകർന്ന് കൊടുക്കാനും ഒപ്പം ജാഗരൂകരാക്കാനും ഉള്ള പദ്ധതിയാണ് നടപ്പിലാക്കുന്നത് .ആഭ്യന്തര മന്ത്രാലയം, ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍, കോണോകോ ഫിലിപ്സ് ആന്‍റ് സലേ കമ്പനി തുടങ്ങിയവായുടെ സഹകരണത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത് .