Thursday 24 August 2017

സൗദി അറേബ്യയില്‍ വനിതകള്‍ക്ക് കായിക വിനോദ കേന്ദ്രങ്ങള്‍ അനുവദിക്കുമെന്ന്: പ്രിന്‍സ്സ് റീമാ ബിന്ത് ബന്ദര്‍

By BINDU PP.15 Feb, 2017

imran-azhar

 

 

 


സൗദി ; സൗദി അറേബ്യയില്‍ വനിതകള്‍ക്ക് കായിക വിനോദ കേന്ദ്രങ്ങള്‍ അനുവദിക്കുമെന്ന് സ്‌പോര്‍ട്‌സ് ജനറല്‍ അതോറിറ്റി വിമന്‍സ് അഫയേഴ്‌സ് ഉപാധ്യക്ഷ പ്രിന്‍സ്സ് റീമാ ബിന്ത് ബന്ദര്‍ പറഞ്ഞു. സ്വകാര്യ സംരംഭകരെ വനിതാ ജിംനേഷ്യം തുടങ്ങാന്‍ പ്രോത്സാഹിപ്പിക്കുമെന്നും അവര്‍ വ്യക്തമാക്കി.

 


രാജ്യത്തെ എല്ലാ ജില്ലകളിലും കായിക വിനോദ കേന്ദ്രം തുടങ്ങാനാണ് ലക്ഷ്യം വെക്കുന്നതെന്ന് പ്രിന്‍സസ് റീമാ ബിന്ത് ബന്ദര്‍ പറഞ്ഞു. ഇതിനുളള അനുമതി തൊഴില്‍, ഗ്രാമീണ, വ്യവസായ മന്ത്രാലയങ്ങള്‍ സംയുക്തമായി നടത്തും. വനിതകളുടെ ശാരീരിക ക്ഷമത വര്‍ധിപ്പിക്കുന്നതിനും അമിത വണ്ണം ഒഴിവാക്കുന്നതിനും കായിക വിനോദ കേന്ദ്രങ്ങളില്‍ നീന്തല്‍ ഉള്‍പ്പെടെയുളള സംവിധാനങ്ങ ഒരുക്കും.

 


കായിക കേന്ദ്രങ്ങളില്‍ വനിതാ നിക്ഷേപകരെ ആകര്‍ഷിപക്കുന്നതിന് ശില്‍പശാലകളും സെമിനാറുകളും സംഘടിപ്പിക്കുമെന്നും പ്രിന്‌സിസ് റീമാ ബിന്ത് ബന്ദര്‍ പറഞ്ഞു. വനിതാ സ്‌പോര്‍്‌സിനോട് മുഖം തിരിക്കുന്ന സാമൂഹിക സാഹചര്യമാണുളളത്. എന്നാല്‍ ബോധവത്ക്കരണത്തിലൂടെ ഇത് മാറ്റിയെടുക്കാന്‍ കഴിയും. ആരോഗ്യ കരമായ ജീവിതത്തിനും രോഗങ്ങളില്‍ നിന്നു മുക്തി നേടുന്നതിനും ഈ രംഗത്ത് കൂടുതല്‍ മുന്നേറ്റം ആവശ്യമാണെന്നും അവര്‍ വ്യക്തമാക്കി.