Tuesday 19 March 2024




ജമാല്‍ ഖഷോഗിയുടെ കൊലപാതകം ആസൂത്രിതമെന്ന് സമ്മതിച്ച് സൗദി അറേബ്യ

By uthara.26 Oct, 2018

imran-azhar

റിയാദ്:  സൗദി വിമര്‍ശകനും വാഷിങ്ടണ്‍ പോസ്റ്റ് കോളമിസ്റ്റുമായ ജമാല്‍ ഖഷോഗിയുടെ കൊലപാതകം ആസൂത്രിതമെന്ന് സമ്മതിച്ച് സൗദി അറേബ്യ.തുര്‍ക്കി കൈമാറിയ വിവരങ്ങള്‍ കൊലപാതകം സംബന്ധിച്ച് തെളിയിക്കാനാകുമെന്ന്  സൗദി അറേബ്യപറഞ്ഞു . കൊലപാതകം ആസൂത്രിതമാണ് എന്നാണ്  പുതിയ കണ്ടെത്തൽ എന്ന് ദി പബ്ലിക് പ്രോസിക്യൂട്ടര്‍ വ്യക്തമാക്കി .ഖഷോഗിയുടെ കൊലപാതകം ഒക്ടോബര്‍ രണ്ടിന് തുര്‍ക്കിയിലെ സൗദി കോണ്‍സുലേറ്റില്‍ വച്ചായിരുന്നു .കേസിൽ സംശയം തോന്നുന്നവരുമായി ബന്ധപ്പെട്ട് തുടർ അന്വേഷണം നടക്കുകയാണ് എന്ന് അധികൃതർ അറിയിച്ചു .