Wednesday 24 April 2019


സീറ്റ് ബെല്‍റ്റിട്ടാല്‍ ഡ്രെസ് ചുളിയുമെന്ന് ഡ്രൈവര്‍മാര്‍

By online desk.04 Apr, 2019

imran-azhar

 

അബുദാബി: റോഡ് സുരക്ഷയെക്കുറിച്ച് നടത്തിയ സര്‍വ്വേയില്‍ ഭൂരിപക്ഷം യുവാക്കളും പറഞ്ഞ അഭിപ്രായങ്ങള്‍ കേട്ടാല്‍ ജീവനില്‍ കൊതിയുള്ളവരൊക്കെ നെഞ്ചില്‍ കൈവയ്ക്കും. യു എ ഇയില്‍ നടത്തിയ പഠനത്തിലെ വിവരങ്ങളാണ് അമ്പരപ്പിക്കുന്നത്. സീറ്റ് ബെല്‍റ്റിട്ടാല്‍ വസ്ത്രം ചുളിയും, ഇന്‍ഡിക്കേറ്റര്‍ ഉപയോഗിക്കേണ്ട ആവശ്യമില്ല, മുന്നിലുള്ള വണ്ടിയുമായി സുരക്ഷിതമായ അകലം പാലിക്കേണ്ട കാര്യമില്ല, റഡാറുകളും സ്പീഡ് ക്യാമറകളും എവിടെയാണെ് കൃത്യമായി അറിയാവുന്നതിനാല്‍ അമിതവേഗം ഒരു പ്രശ്‌നമേയല്ല! ഇങ്ങനെ പോകുന്ന അഭിപ്രായങ്ങള്‍.

 

റോഡ് സേഫ്റ്റി യുഎഇ നടത്തിയ ഏറ്റവും ഒടുവിലത്തെ പഠന റിപ്പോര്‍ട്ടിലാണ് ഞെട്ടിക്കുന്നതും കൗതുകമുണര്‍ത്തുതുമായ ഈ വിവരങ്ങള്‍. അതിവേഗം, അശ്രദ്ധ, സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കല്‍ തുടങ്ങിയ പ്രവണതകള്‍ യുവാക്കള്‍ക്കിടയില്‍ വര്‍ധിക്കുകയാണൊണ് ഈ പഠനഫലം വ്യക്തമാക്കുന്നത്. സര്‍വേയില്‍ പങ്കെടുത്ത യുവാക്കളില്‍ 17 ശതമാനമാണ് സീറ്റ് ബെല്‍റ്റ് ധരിച്ചാല്‍ വസ്ത്രം ചുളിയുമെന്ന് പറഞ്ഞത്. ഡ്രൈവര്‍ ഒഴിച്ചുള്ള മറ്റു യാത്രക്കാര്‍ സീറ്റ് ബെല്‍റ്റ് ധരിക്കണമെന്ന കാര്യം അറിയില്ലെന്ന് 30 ശതമാനം പേര്‍ക്ക് വ്യക്തമാക്കുന്നു .

 

 

മുന്നിലുള്ള വണ്ടിയുമായി സുരക്ഷിതമായ അകലം പാലിക്കാറില്ലെന്ന് തുറന്നു പറഞ്ഞത് സര്‍വേയില്‍ പങ്കെടുത്ത പകുതി യുവാക്കള്‍.സര്‍വേയില്‍ പങ്കെടുത്ത നാലിലൊന്ന് യുവാക്കളുടെയും അഭിപ്രായം ഇന്‍ഡിക്കേറ്റര്‍ ഉപയോഗിക്കേണ്ട ആവശ്യമേ ഇല്ലൊണ്.റഡാറുകള്‍ എവിടെയാണെ് കൃത്യമായി അറിയാവുന്നത് കൊണ്ട് അതില്ലാത്ത സ്ഥലങ്ങളില്‍ വേഗപരിധി ലംഘിക്കാറുണ്ടെ് 53 ശതമാനം പേരും വെളിപ്പെടുത്തി.വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 1000ലധികം ഡ്രൈവര്‍മാരാണ് സര്‍വേയില്‍ പങ്കെടുത്തത്.

 

18നും 24നും ഇടയില്‍ പ്രായമുള്ളവരാണ് നിയമലംഘകരില്‍ ഏറെയും. എന്നാല്‍ ഇത് യുഎഇയിലെ മാത്രം പ്രവണത അല്ലെന്നും ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച് ലോകത്ത് വാഹനാപകടങ്ങളില്‍ മരിക്കുന്നതേറെയും യുവാക്കളാണെും റോഡ് സേഫ്റ്റി യു.എ.ഇ. എം.ഡി. തോമസ് എടേല്‍മാന്‍ പറഞ്ഞു. സുരക്ഷിതമായ ഡ്രൈവിംഗിനെക്കുറിച്ച് സ്‌കൂളുകളിലും യൂണിവേഴ്‌സിറ്റികളിലും ഡ്രൈവിംഗ് സ്‌കൂളുകളിലും ബോധവത്ക്കരണം നടത്തണമെന്നും രക്ഷകര്‍ത്താക്കളും ഇക്കാര്യം ഗൗരവമായി പരിഗണിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.