Thursday 14 November 2019




ഇന്ത്യ സന്ദര്‍ശിക്കുന്ന യു എ ഇ പൗരന്‍മാര്‍ക്ക് പ്രത്യേക നിര്‍ദ്ദേശങ്ങള്‍

By online desk.13 Oct, 2019

imran-azhar

 

ന്യു ഡല്‍ഹി : ഇന്ത്യ സന്ദര്‍ശിക്കുന്ന യുഎഇ പൗരന്മാർക്ക് പ്രത്യേക നിര്‍ദേശവുമായി എംബസി. ഇന്ത്യയില്‍ എത്തുമ്പോള്‍ നിയമപ്രശ്‌നങ്ങള്‍ ഒഴിവാക്കാനായി കൈവശമുള്ള സ്വര്‍ണാഭരണങ്ങളുടെ കണക്ക് വിമാനത്താവളത്തില്‍ വച്ചുതന്നെ അധികൃതരോട് വെളിപ്പെടുത്തണമെന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

 

ഡല്‍ഹിയിലെ യുഎഇ എംബസി തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടുവഴിയാണ് പൗരന്മാർക്ക് ഈ അറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇന്ത്യ സന്ദര്‍ശിക്കുന്നവര്‍ ജമ്മു-കശ്മീരിലേക്കുള്ള യാത്ര നീട്ടിവയ്ക്കണമെന്ന് നേരത്തെ യുഎഇ വിദേശകാര്യ-അന്താരാഷ്ട്ര സഹകരണ മന്ത്രാലയം അറിയിച്ചിരുന്നു.