Tuesday 22 January 2019


ദുബൈയുടെ നിരത്തുകളിൽ ഇനി മുതൽ ഡ്രൈവർ രഹിത ടാക്സികളും

By uthara.22 Oct, 2018

imran-azhar


ദുബായ് : ഇനി മുതൽ ഡ്രൈവർ രഹിത ടാക്സികൾ ദുബൈയുടെ നിരത്തുകളിൽ ഇറങ്ങുമെന്ന് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട്സ് അതോറിറ്റി (ആർടിഎ) അറിയിച്ചു. ദുബായ് ട്രേഡ് സെന്ററിൽ ആരംഭിക്കാൻ പോകുന്ന ജൈറ്റക്സ് ടെക്നോളജി വാരത്തോടനുബന്ധിച്ചാണ് ഡ്രൈവർ രഹിത ടാക്സികൾ നിരത്തുകളിൽ ഇറക്കുന്നത് .ദുബായ് സിലിക്കോൺ ഒയാസിസിലെ പ്രത്യേക സ്ഥലങ്ങളിലൂടെയായിരിക്കും ഉയർന്ന സുരക്ഷാ മാനദണ്ഡങ്ങൾ ഉള്ള ഈ ഡ്രൈവർ രഹിത ടാക്സി ഓടുക .

 

ഡ്രൈവർ രഹിത ടാക്സികളുടെ നിര്‍മ്മാണ രീതി ക്യാമറകൾ, ട്രാഫിക്, റോഡ‍ിന്റെ അവസ്ഥ എന്നിവ കാണാവുന്ന സെൻസർ, മറ്റു വാഹനങ്ങളുമായി കൂട്ടിയിടിക്കാതിരിക്കാനുള്ള സംവിധാനം എന്നിവ ഉൾപെടുത്തികൊണ്ടുള്ളതാണ് .ബായ് മെട്രോ, ട്രാം എന്നിവയിലെ യാത്രക്കാർക്ക് ഡ്രൈവർ രഹിത ടാക്സികൾ ഏറെ പ്രയോജനകമാകുമെന്നാണ് ആർടിഎ ചെയർമാൻ മത്തർ അൽ തായർ വ്യക്തമാക്കിയത് .