Tuesday 19 March 2019


പോയ വര്‍ഷം ഖത്തര്‍ സന്ദര്‍ശിച്ചത് പതിനെട്ട് ലക്ഷം വിദേശികള്‍

By uthara.19 Feb, 2019

imran-azhar

 


പോയ വര്‍ഷം ഖത്തറിലെത്തിയത് പതിനെട്ട് ലക്ഷം സന്ദര്‍ശകര്‍ എന്ന് വികസന ആസൂത്രണ മന്ത്രാലയം അറിയിച്ചു . ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് കൂടുതലായും എത്തിയത് . സർക്കാർ വിലയിരുത്തൽ അനുസരിച്ച് ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ പൂർണമായും വിജയം കാണുകയാണ് . 

 

2018 ല്‍ ഖത്തര്‍ കാണണുന്നതിനായി പതിനെട്ട് ലക്ഷം വിദേശ സന്ദര്‍ശകരാണ് എത്തിയത് . എന്നാൽ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്ന് നാല്‍പ്പത്തിയൊന്ന് ശതമാനം പേര്‍ ആണ് എത്തിയത് . 29 ശതമാനം പേര്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും . 1.61 ലക്ഷം പേർ അമേരിക്കയില്‍ നിന്ന് ഖത്തറിലെത്തിയപ്പോൾ ജി.സി.സി രാജ്യങ്ങളില്‍ നിന്ന് രണ്ട് ലക്ഷം പേരാണ് സന്ദർശനം നടത്തിയത് .വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത് വികസനാസൂത്രണ കണക്കെടുപ്പ് മന്ത്രാലയമാണ് .

 

നിരവധി വികസനപ്രവര്‍ത്തനങ്ങളാണ് കാണികളെ ആകർഷിക്കുന്നതിന് വേണ്ടി ഖത്തര്‍ ടൂറിസം മേഖലയില്‍ നടപ്പാക്കി വരുന്നത് . വിദേശികള്‍ക്ക് 15 വ്യത്യസ്ത വിസകളില്‍ നിന്ന് ഖത്തർ സന്ദർശനം നടത്താനാകും .