Saturday 31 October 2020




കാറിന്റെ ടയര്‍ പൊട്ടി, റോഡില്‍ നിന്ന് തെന്നിമാറി; യുഎഇയില്‍ രണ്ട് പേർ മരിച്ചു

By Web Desk.13 Oct, 2020

imran-azhar

 

 

ഷാർജ: യുഎഇയിൽ കാറിന്റെ ടയർ പൊട്ടിത്തെറിച്ച് നിയന്ത്രണംവിട്ടുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. ഷാര്‍ജ മഹഫെസ് - നസ്‍വ റോഡിലാണ് അപകടമുണ്ടായത്. അമിത വേഗതയിലായിരുന്ന കാറിന്റെ ടയർ പൊട്ടിത്തെറിച്ച്, റോഡിൽ നിന്നും തെന്നിമാറുകയായിരുന്നു. കാറിലുണ്ടായിരുന്ന രണ്ട് പേരും സംഭവ സ്ഥലത്ത് തന്നെ മരിച്ചു. പരിക്കേറ്റ ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിൻഭാഗത്തെ ടയർ പൊട്ടിയതാണ് അപകടത്തിൽ കലാശിച്ചത്. സമീപവാസികളും, പോലീസും, അഗ്നിശമന സേനയും സംയുക്തമായാണ് രക്ഷാപ്രവർത്തനം നടത്തിയത്.