Friday 05 March 2021




യുഎഇയില്‍ വാക്‌സിന്‍ ഇനിമുതൽ മുതിര്‍ന്ന പൗരന്മാര്‍ക്കും രോഗികള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും മാത്രം

By vaishnavi .07 Feb, 2021

imran-azhar

 

 


ദുബായ് : യുഎഇയില്‍ ഇനിമുതല്‍ ഹെല്‍ത്ത് ഡിപാര്‍ട്മെന്റിന് കീഴിലുള്ള വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ മുതിര്‍ന്ന പൗരന്മാര്‍ക്കും സാരമായ രോഗങ്ങള്‍ ഉള്ളവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും മാത്രമേ കോവിഡ് വാക്സിന്‍ നല്‍കുകയുള്ളൂ.

 

രോഗികളുടെ പട്ടികയിൽ ഹൃദയ സംബന്ധമായ രോഗമുള്ളവര്‍, പ്രമേഹ രോഗബാധിതര്‍, ശ്വാസകോശസംബന്ധമായ രോഗങ്ങള്‍ക്ക് ചികിത്സയിലുള്ളവര്‍ എന്നിവരാണ് ഉൾപ്പെടുക.

 

ഇത് ഞായറാഴ്ച മുതല്‍ നിലവില്‍ വന്നതായി യു.എ.ഇ ആരോഗ്യ വിഭാഗം അറിയിച്ചു. ഇത്തരക്കാര്‍ക്ക് മുന്‍കൂട്ടി ബുക് ചെയ്യാതെ വാക്സിന്‍ സ്വീകരിക്കാം.

 

മറ്റുള്ളവര്‍ക്ക് വാക്സിന്‍ നല്‍കുന്നത് ആറാഴ്ചയ്ക്കു ശേഷമായിരിക്കും. എല്ലാ എമിറേറ്റുകള്‍ക്കും ഇത് ബാധകമാണ്.