മകന്റെ വിവാഹത്തിനാണ് മകന്റെ വധു തന്റെ സ്വന്തം മകളാണെന്ന ഞെട്ടിക്കുന്ന സത്യം അമ്മ അറിഞ്ഞത്. നിറഞ്ഞ കണ്ണുകളോടെയാണ് ആ അമ്മ അത് കേട്ടത്. ചൈനയിലെ സുഷോഹു എന്ന സ്ഥലത്താണ് സംഭവം നടന്നത്. മകന്റെ വധുവിന്റെ കയ്യിൽ കണ്ട മറുകാണ് അമ്മയിൽ കൂടുതൽ സംശയം ഉണ്ടാക്കിയത്.
ഇതൊരു ചരിത്ര സംഭവത്തിന്റെ ഓർമ്മപ്പെടുത്തൽ കൂടിയാണ്. ലോകത്തില്‍ ആദ്യമായി നിയമപരമായി അംഗീകാരം നേടിയ ശേഷം നടന്ന സ്വവര്‍ഗ വിവാഹത്തിന് ഇരുപത് വര്‍ഷം പൂര്‍ത്തിയായി.
സ്വിസ് ആർമിയുടെ ചരിത്രത്തിൽ ചരിത്രപരവും വിപ്ലവകരവുമായ ഒരു പരിഷ്കാരം എത്തിയിരിക്കുകയാണ്. എന്താണെന്നല്ലേ, ഇനിമുതൽ സ്വിറ്റ്സർലണ്ടിലെ സ്ത്രീ സൈനിക ഓഫീസർമാർക്ക് സ്ത്രീകൾക്കുവേണ്ടി പ്രത്യേകം ഡിസൈൻ ചെയ്ത അടിവസ്ത്രങ്ങൾ വിതരണം ചെയ്യും.
സഞ്ചരിക്കുന്ന സ്വര്ണക്കടയായി തമിഴ്നാട്ടില്‍ ഒരു സ്ഥാനാര്‍ഥി. തെങ്കാശി ജില്ലയിലെ ആലങ്കുളം മണ്ഡലത്തിലെ പനങ്കാട്ടുപട സ്ഥാനാര്‍ഥി ഹരി നാടാരാണ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായത്.
വൃക്കകള്‍ തകരാറിലായ നിര്‍ധന യുവതി ചികിത്സ സഹായം തേടുന്നു.കുളത്തൂര്‍ പുതുവല്‍ മണക്കാട് വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന പൂമാരി(34) ആണ് സുമനസുകളില്‍ നിന്ന് സഹായം തേടുന്നത്.
മധ്യപ്രദേശിൽ ഒരു സഞ്ചരിക്കും സ്കൂൾ ഉണ്ട്. മധ്യപ്രദേശിലെ സാഗര്‍ ജില്ലയിലാണ് മിനി സ്കൂളുമായി അധ്യാപകന്റെ സ്കൂള്‍ സഞ്ചരിക്കുന്നത്. സ്കൂട്ടറില്‍ മിനി സ്കൂളും ലൈബ്രറിയുമൊരുക്കി ഈ സര്‍ക്കാര്‍ സ്കൂള്‍ അധ്യാപകന് കുട്ടികളെതേടിയിറങ്ങും.
എങ്കിലും നിയമസഭാ തിരഞ്ഞെടുപ്പില്‍ നിര്‍ണായക സ്വാധീനമാകുന്ന മഹിഷ്യരെ ബിജെപിയും തൃണമുലും അത്രപെട്ടെന്ന് കൈവിടില്ലെന്ന് നേതാക്കളുടെ പ്രതികരണങ്ങളില്‍ നിന്ന് വ്യക്തമാണ്. ഏത് പാര്‍ട്ടി അധികാരത്തില്‍ വന്നാലും മഹിഷ്യര്‍ക്ക് സര്‍ക്കാരില്‍ സ്വാധീനം ഉണ്ടാക്കാന്‍ സാധിക്കുമെന്ന് ചുരുക്കം.
ഇത്തവണ ബിജെപിയും എല്‍ഡിഎഫും തമ്മിലാണ് ധാരണ എന്ന ആരോപണവും ഉയരുന്നുണ്ട്. ബിജെപിയും സിപിഎമ്മും തമ്മിലോ ബിജെപിയും കോണ്‍ഗ്രസും തമ്മിലോ തിരഞ്ഞെടുപ്പില്‍ രഹസ്യ കൂട്ട് ഉണ്ടാകുമെന്നതാണ് ഇപ്പോഴത്തെ രണ്ട് കൂട്ടരുടെയും ആരോപണങ്ങളുടെ അടിസ്ഥാനം. ഈ ആരോപണങ്ങളെ ജനം വിശ്വസിക്കുമോ തള്ളിക്കളയുമോ എന്ന് നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തില്‍ വ്യക്തമാകും.
ആരോഗ്യവും മറ്റ് അവശ്യ സേവനങ്ങളും ഒഴികെയുള്ള സംസ്ഥാനത്തെ എല്ലാ ഓഫീസുകളും 50 ശതമാനം ശേഷിയില്‍ മാത്രമായിരിക്കും പ്രവര്‍ത്തിക്കുക. കഴിയുന്നിടത്തോളം, ജീവനക്കാരോട് വീട്ടില്‍ ഇരുന്ന് ജോലി ചെയ്യാന്‍ ആവശ്യപ്പെടതായും വിജ്ഞാപനത്തില്‍ പറഞ്ഞിട്ടുണ്ട്. താനെ, നാഗ്പൂര്‍, വര്‍ധ, പന്‍വേല്‍, ഔറംഗബാദ് എന്നീ നഗരങ്ങളിലാണ് കൊറോണ വൈറസ് നിയന്ത്രണങ്ങള്‍ ശക്തമാക്കിയിരിക്കുന്നത്.
തുടര്‍ന്ന് ഡല്‍ഹിയിലേയ്ക്ക് കടക്കാതെ സിംഗു, തിക്രി, ഗാസിപ്പൂര്‍ അതിര്‍ത്തികളില്‍ തമ്പടിച്ച സമരക്കാര്‍ സമരം ദിവസങ്ങള്‍ നീണ്ടുപോയാലും പിന്മാറില്ലെന്ന് പ്രഖ്യാപിച്ചതോടെയാണ് കേന്ദ്രം വെട്ടിലായത്. പ്രക്ഷോഭവുമായി ബന്ധപ്പെട്ടു വിവിധ സംസ്ഥാനങ്ങളിലായി ഇതുവരെ നൂറിലധികം കര്‍ഷകരാണ് ഇതുവരെ മരിച്ചത്. അവരുടെ ജീവത്യാഗം വെറുതെയാവില്ലെന്നും നിയമങ്ങള്‍ പിന്‍വലിക്കുകയല്ലാതെ മറ്റൊരു ഒത്തുതീര്‍പ്പിന് ഇല്ലെന്നുമാണ് കര്‍ഷകര്‍ പറയുന്നത്.