Saturday 22 September 2018



സുഹൃത്തിന് വേണ്ടി ഒരു ജോഡി കമ്മല്‍....പിന്നെ

By SUBHALEKSHMI B R.16 Feb, 2018

imran-azhar

ഗുജറാത്തില്‍ വേരുകളുളള വജ്രവ്യാപാരികളുടെ കുടുംബത്തിലാണ് നീരവ് ജനിച്ചത്. വജ്രത്തിന്‍റെ തലസ്ഥാനം എന്ന് ലോകപ്രശസ്തിയാര്‍ജ്ജിച്ച ബല്‍ജിയത്തിലെ ആന്‍റ്വെര്‍പ് നഗരത്തില്‍ ജനിച്ചുവളര്‍ന്ന നീരവിന് വജ്രവ്യാപാരത്തിലുളള കന്പം ജന്മസിദ്ധമായിരുന്നു. അമേരിക്കയിലെ പെന്‍സില്‍വേനിയയിലുള്ള വാര്‍ട്ടന്‍ സ്കൂളിലെ വിദ്യാഭ്യാസം പകുതിവഴിയിലുപേക്ഷിച്ചാണ് വജ്രവ്യാപരമേഖലയിലേക്ക് നീരവ് കാലെടുത്തുവച്ചത്. 2008~ല്‍ ഒരു സുഹൃത്തിന്‍െറ ആവശ്യപ്രകാരം ഒരു ജോഡി കമ്മലുകള്‍ രൂപകല്പന ചെയ്തുകൊടുത്തു. ഇതോടെ തനിക്ക് വജ്രാഭരണരൂപകല്പനയിലുളള കഴിവ് തിരിച്ചറിഞ്ഞ നീരവ് 2010~ല്‍ മുംബൈ കേന്ദ്രമാക്കി ഫയര്‍സ്റ്റാര്‍ ഇന്‍റര്‍നാഷനല്‍ എന്ന സ്ഥാപനം തുടങ്ങി. 2014~ല്‍ വന്പന്‍ ഷോറൂം ഡല്‍ഹിയില്‍ തുടങ്ങിയതോടെ നീരവിന്‍റെ ഡിസൈനുകള്‍ക്ക് ഡിമാന്‍ഡേറി. 2016ല്‍ ന്യൂയോര്‍ക്കില്‍ നിരവ് തുടങ്ങിയ സ്റ്റോറിന്‍െറ ഉദ്ഘാടനത്തിന് നവോമി വാട്സ്, ലിസാ ഹെയ്ഡന്‍ തുടങ്ങിയ പ്രമുഖര്‍പങ്കെടുത്തിരുന്നു. ഇപ്പോള്‍ 16 ലോകനഗരങ്ങളിലായി സഹസ്രകോടികളുടെ ബിസിനസ് ഉളള നീരവ് മോഡി ചെയ്ന്‍ ഓഫ് ഓഫ് ഡയമണ്ട് ജ്യൂവലറിയുടെ സ്ഥാകനും ക്രിയേറ്റീവ് ഡയറക്ടറുമാണ് ഈ 47~കാരന്‍. ബോളിവുഡില്‍ നിന്ന് ഹോളിവുഡോളമെത്തിയ പ്രിയങ്ക ചോപ്രയാണ് നിരവ് മോഡി ചെയ്ന്‍ ഓഫ് ഓഫ് ഡയമണ്ട് ജ്യൂവലറിയുടെ ബ്രാന്‍ഡ് അംബാസഡര്‍. ഹോളിവുഡ് , ബോളിവുഡ് സുന്ദരിമാര്‍ക്ക് ഓസ്കര്‍ പോലുളള വിശ്വപ്രസിദ്ധവേദികളില്‍ തിളങ്ങാന്‍ വജ്രാഭരണങ്ങള്‍ ഒരുക്കിനല്‍കുന്നത് നീരവാണ്. ഇന്ത്യയുടെ വജ്രരാജാവെന്നാണ് ഫോബ്സ് മാസിക നീരവ് മോദിയെ വിശേഷിപ്പിക്കുന്നത്. മാസികയുടെ 2017~ലെ ഇന്ത്യയിലെ അതിസന്പന്നരുടെ പട്ടികയില്‍ നീരവ് ഉള്‍പ്പെട്ടിട്ടുണ്ട്. പട്ടിക പ്രകാരം 180 കോടി ഡോളറാണ് നീരവ് മോദിയുടെ സന്പാദ്യം.