Thursday 21 June 2018

കര്‍മ്മനിരതമായ ഒരു വര്‍ഷം....എം സ്വരാജിന്‍റെ ഇമ്മിണി ബല്യ ഫെയ്സ്ബുക്ക് കുറിപ്പ്...

By Subha Lekshmi B R.12 Jun, 2017

imran-azhar

തൃപ്പൂണിത്തുറ എംഎല്‍എ എന്ന നിലയില്‍ ഒരു വര്‍ഷം പിന്നിടുന്പോള്‍ താന്‍ എന്തൊക്കെ ചെയ്തുവെന്ന് വ്യക്തമാക്കിയിരിക്കുകയാണ് എം.സ്വരാജ്. കാല്‍ നൂറ്റാണ്ടുകാലം യുഡിഎഫ് വിജയിച്ചുപോന്ന മണ്ഡലത്തിലെ ജനത ഇടതുപക്ഷമുന്നണിയില്‍ വലിയ പ്രതീക്ഷയാണ് അര്‍പ്പിച്ചതെന്നും തങ്ങളിലൊരാളായി തന്നെ അംഗീകരിച്ചെന്നും യ
ുവസഖാവ് പറയുന്നു. ഫെയ്സ്ബുക്കിലെ സഖാവിന്‍റെ കുറിപ്പിന് ഇമ്മിണി നീളമുണ്ട്. എന്നാല്‍, ഒരൊറ്റയാളും അദ്ദേഹത്തിന്‍റെ അവകാശവാദങ്ങളെ ഖണ്ഡിച്ച് രംഗത്തെത്തിയിട്ടില്ല. സ്വരാജിന്‍റെ സ്വീകാര്യതയാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നതെന്നാണ് ഇടത് അനുഭാവികള്‍ പറയുന്നത്. സഖാവിന്‍റെ കുറിപ്പ് വായിക്കാം....

 

നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തിട്ട് ഒരു വര്‍ഷം കഴിഞ്ഞിരിക്കുന്നു. യുവജനസംഘടനാ രംഗത്ത് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നതിനിടയില്‍ തികച്ചും അപ്രതീക്ഷിതമായാണ് തൃപ്പൂണിത്തുറയില്‍ മത്സരിക്കാനെത്തിയത്. എന്‍റെ ശൈലിയും സ്വഭാവവും തിരഞ്ഞെടുപ്പിലും പാര്‍ലമെന്‍ററി പ്രവര്‍ത്തനങ്ങളിലും പ്രയാസമുണ്ടാക്കുമെന്ന് ഞാനുള്‍പ്പെടെ പലരും കരുതിയിരുന്നു.

 

എന്നാല്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിന്‍റെ ആദ്യ ദിവസങ്ങളില്‍തന്നെ തൃപ്പൂണിത്തുറയിലെ ജനങ്ങള്‍ അവരിലൊരാളായി എന്നെ അംഗീകരിച്ചു. ഇടതുപക്ഷ ജനാധിപത്യമുന്നണിയില്‍ വലിയ വിശ്വാസവും പ്രതീക്ഷയുമാണ് ജനങ്ങള്‍ അര്‍പ്പിച്ചത്. കാല്‍നൂറ്റാണ്ടുകാലം യു.ഡി.എഫ് ജയിച്ചുവന്ന തൃപ്പുണിത്തുറയില്‍ ഇടതുപക്ഷം വിജയിക്കുന്പോള്‍ ജനങ്ങളുടെ വിശ്വാസത്തിനും പ്രത ീക്ഷയ്ക്കും പോറലേല്‍ക്കാതെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം ജനപ്രതിനിധി എന്ന നിലയില്‍ എനിക്കുണ്ട്. ഇക്കഴിഞ്ഞ ഒരു വര്‍ഷം ആ ഉത്തരവാദിത്തം നിര്‍വ്വഹിക്കാനുള്ള ശ്രമമാണ് ഞാന്‍ നടത്തിയത്. എന്‍റെ ജീവിതത്തിലെ ഏറ്റവും വേഗമേറിയ ഒരു വര്‍ഷമാണ് കടന്നുപോയത്. ഒരു നിയമസഭാംഗമെന്ന നിലയില്‍ നിയമസഭയിലെ പ്രവര്‍ത്തനങ്ങളുടെയും, നിയോജകമണ്ഡലത്തില്‍ തുടക്കംകുറിച്ച വികസന പ്രവര്‍ത്തനങ്ങളുടെയും ഒരു ചെറുവിവരണം ഇവിടെ ചേര്‍ക്കുന്നു.

 

ടോള്‍ രഹിത നഗരം 
തിരഞ്ഞെടുപ്പ് കാലത്ത് നൂറുകണക്കിനാളുകള്‍ നേരിട്ട് ചൂണ്ടിക്കാട്ടിയ ഒരു പ്രധാന വിഷയമായിരുന്നു തൃപ്പൂണിത്തുറയിലെ ടോള്‍ കൊള്ള. ഇന്ത്യയിലെവിടെയും ഇല്ളാത്തവിധം ടോള്‍ ബൂത്ത ുകളാല്‍ വലയം ചെയ്യപ്പെട്ട നഗരമായിരുന്നു തൃപ്പൂണിത്തുറ. ""നിങ്ങളൊന്നും ചെയ്യേണ്ട, ഈ ടോള്‍ ഒന്നു നിര്‍ത്തിയാല്‍ മാത്രം മതി'' എന്നു പറഞ്ഞ നിരവധി ആളുകളെ ഞാനിപ്പോഴും ഓര്‍ക്കുന്നു. ഒരു ടിവി പരിപാടിയിലെ ചോദ്യത്തിനു മറുപടിയായി ""നിങ്ങളെനിക്കൊരു അവസരം തരൂ, ടോള്‍ നിര്‍ത്തലാക്കി തരാം'' എന്ന് ഞാന്‍ പറയുകയുണ്ടായി. നിയമസഭാംഗമായതിന ുശേഷം ആദ്യമേറ്റെടുത്ത ഉത്തരവാദിത്തം അതായിരുന്നു. ആറുമാസം പോലും തികയുംമുന്പ് മൂന്ന് ഘട്ടമായി മുഴുവന്‍ ടോളുകളും നിര്‍ത്തലാക്കാന്‍ കഴിഞ്ഞു. ഇന്നിപ്പോള്‍ തൃപ്പൂണിത്തുറ ടോള്‍
ഫ്രീ സിറ്റിയാണ്. പുതുതായി ഉദ്ഘാടനം ചെയ്യപ്പെട്ട എരൂര്‍ ഓവര്‍ബ്രിഡ്ജിന് ടോള്‍ ഉണ്ടാകുമെന്ന് നിര്‍മ്മാണം തുടങ്ങുന്നതിന് മുന്പേ തന്നെ പ്രഖ്യാപിച്ചിരുന്നതാണ്. എന്നാല്‍ അതും ഒഴിവാക്കാന്‍ കഴിഞ്ഞു. മുന്‍കാലങ്ങളില്‍ നിരവധി സമരങ്ങള്‍ നടന്നിട്ടുള്ള തൃപ്പൂണിത്തുറയിലെ ടോള്‍ പ്രശ്നം അവസാനിപ്പിക്കാന്‍ സാധിച്ചതില്‍ എല്‍.ഡി.എഫ് സര്‍ക്കാരിനെയും പൊതുമരാമത്ത് മന്ത്രിയെയും അഭിനന്ദിക്കുന്നു.

 

വൈക്കം റോഡിന്‍റെ വികസനം
വൈക്കം റോഡില്‍ പൂത്തോട്ട മുതല്‍ എസ്.എന്‍ ജംഗ്ഷന്‍ വരെയുള്ള വികസനം ദീര്‍ഘകാലമായുള്ള ആവശ്യമാണ്. 26 വര്‍ഷമായി റോഡിനിരുവശവുമുള്ള ഭൂമി മരവിപ്പിച്ചിരിക്കുകയാണ്. അവിടെ കെട്ടിടം പണിയാനോ ഭൂമി വില്‍ക്കാനോ സാധിക്കില്ള. നിരവധി ജനകീയ പ്രക്ഷോഭങ്ങള്‍ക്കും ഇത് കാരണമായിട്ടുണ്ട്. കാല്‍നൂറ്റാണ്ടായി കാത്തിരിക്കുന്ന റോഡ് വികസനത്തിനാണ് ഇപ്പോള്‍ കളമൊരുങ്ങിയിട്ടുള്ളത്. വന്‍ പണച്ചെലവാണ് ഇതിനായി വേണ്ടിവരുന്നത്. മുന്നൂറ് കോടി രൂപയാണ് ഇക്കൊല്ളത്തെ ബജറ്റില്‍ വൈക്കം റോഡിന്‍റെ വികസനത്തിനായി വകയിരുത്ത ിയിട്ടുള്ളത്. ഇക്കൊല്ളത്തെ സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ച റോഡുകളില്‍ ഏറ്റവും ഉയര്‍ന്ന തുക ലഭിച്ചത് നമുക്കാണ്.

 

കുടിവെള്ളം
തൃപ്പൂണിത്തുറ നഗരസഭയിലെയും ഉദയംപേരൂര്‍ പഞ്ചായത്തിലെയും കുടിവെള്ള കഷാമം പരിഹരിക്കുന്നതിന് ചൂണ്ടിയില്‍ എട്ട് കോടി രൂപ ചെലവില്‍ പുതിയ സ്ഥിരം തടയണ നിര്‍മ്മിക്കാന്‍ നടപടികള്‍ പൂര്‍ത്തിയായി. ഇതിന്‍െറ ടെന്‍ഡര്‍ കഴിഞ്ഞു. സ്ഥിരം തടയണയുടെ നിര്‍മ്മാണം പൂര്‍ത്തിയാവുന്നതോടെ കുടിവെള്ള ക്ഷഷാമത്തിന് വലിയൊരളവോളം പരിഹാരമാകും. മറ്റു ചില കുടിവെള്ള പദ്ധതികളുടെ ആലോചനയും നടന്നുവരുന്നു. ഇടക്കൊച്ചിയിലെ കുടിവെള്ള വിതരണം കാര്യക്ഷമമാക്കുന്നതിന് പുതിയ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തനങ്ങളും അന്ത ിമഘട്ടത്തിലാണ്.

 

കുന്പളം ~ തേവര പാലം
പതിറ്റാണ്ടുകളായി ഉയര്‍ന്നുകേള്‍ക്കുന്ന ഒരു നാടിന്‍െറ ആവശ്യമാണ് കുന്പളം~തേവര പാലം. ദേശീയ ജലപാതയ്ക്ക് കുറുകെ നിര്‍മ്മിക്കേണ്ട വലിയ പാലമാണിത്. എല്‍.ഡി.എഫ് സര്‍ക്കാരിന്‍െറ ആദ്യ ബജറ്റില്‍ തന്നെ കുന്പളം~തേവര പാലം ഇടംപിടിച്ചു. നൂറുകോടി രൂപയാണ് പാലത്തിനായി വകയിരുത്തിയിട്ടുള്ളത്. സംസ്ഥാന ബജറ്റില്‍ ഏറ്റവും കൂടുതല്‍ തുക നീക്കിവെച്ച രണ്ട് പാലങ്ങളില്‍ ഒന്നാണിത്. പാലത്തിന്‍െറ ഇന്‍വെസ്റ്റിഗേഷന്‍ ഇതിനോടകം പൂര്‍ത്തിയായി. വൈകാതെ ടെന്‍ഡര്‍ നടപടികളിലേക്ക് കടക്കും.

 

അന്ധകാര തോടിന്‍െറ നവീകരണം തൃപ്പൂണിത്തുറയുടെ നഗരഹൃദയത്തിലൂടെ ഒരു കാലത്ത് ചരക്കുഗതാഗതം നടന്നിരുന്ന ജലപാതയാണ് അന്ധകാര തോട്. ഇന്നത് ദുര്‍ഗന്ധപൂരിതമായ മാലിന്യകൂന്പാരവും അഴുക്കുചാലുമായി മാറിയിരിക്കുന്നു. അന്ധകാരേത്താടിനെ വൃത്തിയാക്കി നവീകരിക്കാനും സൌന്ദര്യവത്കരിച്ച് നടപ്പാത നിര്‍മ്മിക്കാനുമുള്ള പത്തുകോടിയുടെ പദ്ധതിയ്ക്കാണ് ആദ്യബജറ്റ് അംഗീകാരം നല്‍ക ിയത്. പദ്ധതിയുടെ ഡി.പി.ആര്‍ തയ്യാറാക്കി കിഫ്ബിയില്‍ സമര്‍പ്പിച്ചു കഴിഞ്ഞു.

 

കുണ്ടന്നൂര്‍ മേല്‍പ്പാലം
കുണ്ടന്നൂര്‍ ജംഗ്ഷനിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാനുള്ള പോംവഴിയാണ് മേല്‍പാലത്തിന്‍െറ നിര്‍മ്മാണം. കുണ്ടന്നൂര്‍ മേല്‍പ്പാലത്തിന് ബജറ്റില്‍ 90 കോടിയാണ് അനുവദിച്ചിരിക്കുന്നത്. ഇക്കൊല്ളത്തെ ബജറ്റിലുള്‍പ്പെടുത്തിയ പ്രസ്തുത മേല്‍പാലത്തിന്‍െറ നിര്‍മ്മാണ നടപടികള്‍ പ്രാരംഭ ഘട്ടത്തിലാണ്.

 

മരട് ഐടിഐ
മരട് ഐടിഐക്ക് പുതിയ കെട്ടിടം യാഥാര്‍ത്ഥ്യമാകുകയാണ്. കെട്ടിടത്തിന്‍റെ ഡിസൈന്‍ പൂര്‍ത്തിയായി.

 

പൊതുവിദ്യാഭ്യാസം
തൃപ്പൂണിത്തുറ ഗവ. ഗേള്‍സ് ഹയര്‍സെക്കന്‍ററി സ്കൂള്‍ അന്താരാഷ്ട്ര നിലവാരത്തിലെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. 10 കോടിയുടെ വികസന പ്രവര്‍ത്തനങ്ങളാണ് സ്കൂളില്‍ നടപ്പ ിലാക്കുന്നത്. പ്രശസ്തനായ ശ്രീ.ശങ്കറാണ് സ്കൂളിന്‍െറ ഡിസൈന്‍ തയ്യാറാക്കിയത്. തൃപ്പൂണിത്തുറ ബോയ്സ് ഹയര്‍സെക്കന്‍ററി സ്കൂള്‍ ഹൈടെക്ക് ആക്കാനുള്ള നടപടികള്‍ സ്വീകരിച്ചു. ഉദയത്തുംവാതില്‍ എല്‍.പി.സ്കൂള്‍, ആര്‍.എല്‍.വി സ്കൂള്‍, എരൂര്‍ ഗവ. യു.പി സ്കൂള്‍ എന്നിവയും ഹൈടെക്ക് സ്കൂളുകളായി ഉടന്‍ മാറും. ഇടക്കൊച്ചി ഗവ. സ്കൂളില്‍ ശാസ്ത്രപോഷിണി ലാബ് സ്ഥാപിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.

 

സഹോദരന്‍ അയ്യപ്പന്‍ സ്മാരക സാംസ്കാരിക സമുച്ചയം
ബജറ്റില്‍ എറണാകുളം ജില്ളയ്ക്കനുവദിച്ച സാംസ്കാരിക സമുച്ചയം തൃപ്പൂണിത്തുറയിലാണ് നിര്‍മ്മിക്കുക. ഇതിനാവശ്യമായ സ്ഥലം ഇതിനോടകം കണ്ടെത്തിക്കഴിഞ്ഞു. നാല്‍പത് കോടി രൂപയാണ് സമുച്ചയത്തിന്‍െറ നിര്‍മ്മാണച്ചെലവ്. തിയേറ്റര്‍, ഓഡിറ്റോറിയം, ലൈബ്രററി, മ്യൂസിയം, ചിത്ര~ശില്‍പ നിര്‍മ്മാണകേന്ദ്രം, ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയം, ഗസ്റ്റ് ഹൌസ്, തുടങ്ങിയവയെല്ളാം ഉള്‍ക്കൊള്ളുന്നതാണ് സമുച്ചയം. കലാസാംസ്കാരിക പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായി സഹോദരന്‍ അയ്യപ്പ സ്മാരക സാംസ്കാരിക സമുച്ചയം മാറും.

 

റോഡുകള്‍
വിവിധ സ്കീമുകളില്‍പ്പെടുത്തി മണ്ഡലത്തിലെ റോഡുകള്‍ നവീകരിക്കുന്നതിന് ഫണ്ട് വകയിരുത്താന്‍ സാധിച്ചിട്ടുണ്ട്. ഗാന്ധി സ്ക്വയര്‍ മുതല്‍ മിനിബൈപ്പാസ് ~ കണ്ണംകുളങ്ങര ~ പുത ിയകാവ് ~ പൂത്തോട്ടറോഡ് ~ ലിങ്ക് റോഡ് ~ മരട് കേട്ടേഴുത്ത് കടവ് ~ ഗ്രിഗോറിയന്‍ സ്കൂള്‍ വരെയുള്ള റോഡ് അഭിവൃദ്ധിപ്പെടുത്തല്‍ (15 കോടി). എരൂര്‍ ~ കണിയാംപുഴ റോഡ് (76ലകഷം), ഉദയംപേരൂര്‍ ~ കുരീക്കാട് റോഡ് (90.5 ലക്ഷം), മിനി ബൈപ്പാസ് റോഡിലെ നടപ്പാതയുടെയും ഡ്രെയിനേജിന്‍െറയും നിര്‍മ്മാണം (1 കോടി 81 ലക്ഷം), കണ്ണംകുളങ്ങര റോഡ് ~ സംസ്കൃത റോഡ്~ ചക്കംകുളങ്ങര റോഡ് നവീകരണവും നടപ്പാതയുടെയും ഡ്രെയിനേജിന്‍െറയും നിര്‍മ്മാണവും (2 കോടി 71.5 ലക്ഷം ), നടക്കാവ് ~ മുളന്തുരുത്തി റോഡ് (1 കോടി 62.9 ലകഷം), നെട്ടൂര്‍ ~ പനങ്ങാട് റോഡ് (1 കോടി 88 ലക്ഷം രൂപ), കുന്പളങ്ങി ~ പെരുന്പടപ്പ് റോഡ് (2 കോടി 98 ലക്ഷം), മാടവന ~ പനങ്ങാട് (94 ലക്ഷം).

 

എം.എല്‍.എ ഫണ്ട്
ആദ്യ വര്‍ഷത്തെ എം.എല്‍.എ ഫണ്ട് വിനിയോഗത്തിന്‍െറ നിര്‍ദ്ദേശങ്ങള്‍ സമയബന്ധിതമായി സമര്‍പ്പിച്ചു. സാങ്കേതിക നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിവരുന്നു. വൈകാതെ നിര്‍മ്മാണപ്രവര്‍ത്തനങ്ങളിലേക്ക് കടക്കും. താഴെ പറയുന്നവയാണ് പ്രധാനപ്പെട്ട പ്രവൃത്തികള്‍.തൃപ്പൂണിത്തുറയില്‍ താലൂക്കാശുപത്രിക്ക് പുതിയ കെട്ടിടം നിര്‍മ്മിക്കാന്‍ (50 ലക്ഷം), തൃപ്പൂണിത്തുറ ബോയ്സ് ഹയര്‍സെക്കന്‍ററി സ്കൂളില്‍ സ്റ്റേഡിയം നിര്‍മ്മിക്കാന്‍ (77 ലക്ഷം), ഉദയംപേരൂര്‍ പഞ്ചായത്ത് ഒന്നാം വാര്‍ഡ് റോഡ് നിര്‍മ്മാണം (32 ലക്ഷം), തൃപ്പൂണിത്തുറ നഗരസഭയിലെ എര ൂര്‍~പെരീക്കാട് റീട്ടേനിംഗ് വാള്‍ നിര്‍മ്മാണം 13.75 ലക്ഷം, തൃപ്പൂണിത്തുറ നഗരസഭയിലെ കിഴക്കേക്കോട്ടയില്‍ കുടിവെള്ള പദ്ധതി (18.5 ലക്ഷം), തൃപ്പൂണിത്തുറ പനയ്ക്കല്‍ കുടിവെള്ള പദ്ധതി (38 ലക്ഷം), പള്ളുരുത്തി ~ ബിന്നി റോഡ് മുതല്‍ നന്പ്യാപുരം വരെ നടപ്പാതയും ഡ്രെയിനേജും നിര്‍മ്മിക്കാന്‍ (69 ലക്ഷം), എരൂര്‍ ~ വെട്ടുവേലിക്കടവ് ബോട്ടുജെട്ടി , വെയിറ്റിംഗ് ഷെല്‍്ട്ടര്‍ , കോംപ്ളസ്ക് നിര്‍മ്മിക്കാന്‍ (25 ലക്ഷം), ഉദയംപേരൂര്‍ ഗ്രാമപഞ്ചായത്ത്, കണ്ടനാട് സ്കൂളിന് പുതിയ കെട്ടിടം നിര്‍മ്മിക്കാന്‍ (60 ലക്ഷം), മരട് നഗരസഭ കൊച്ചിറപ്പാടം റോഡ് ഡ്രെയിനേജ് ന
ിര്‍മ്മിക്കാന്‍ (29 ലക്ഷം), കുന്പളം പഞ്ചായത്ത് ഒന്നാം വാര്‍ഡ് ~ കരിക്കാംതട റോഡ് (35 ലക്ഷം), മരട് മാങ്കായില്‍ സ്കൂളിനോട് ചേര്‍ന്ന് പ്രീപ്രൈമറി കെട്ടിടം നിര്‍മ്മിക്കാന്‍ (30 ലക്ഷം), മരട് നഗരസഭ അരക്കപറന്പ് റോഡ് (36 ലക്ഷം).

 

സന്പൂര്‍ണ്ണ വൈദ്യൂതീകരണത്തിന്‍െറ ചെലവിലേക്ക് (8 ലക്ഷം). ഉദയംപേരൂര്‍ മാങ്കായിക്കടവിലെ കുടിവെള്ളവിതരണത്തിന് (5,16,000), വിവിധ സ്കൂളുകളില്‍ കന്പ്യൂട്ടര്‍ സ്ഥാപിക്കുന്നതിന് (22, 79,934), കുന്പളം ഫെറിയില്‍ ബസ് ഷെല്‍ട്ടര്‍ നിര്‍മ്മിക്കാന്‍ (7 ലക്ഷം), പള്ളുരുത്തി തങ്ങള്‍ നഗറില്‍ കുടിവെള്ള വിതരണത്തിന് പൈപ്പ് സ്ഥാപിക്കാന്‍ (8 ലക്ഷം), മരട് ~ കൊട്ടാരം ജംഗ്ഷന ില്‍ ബസ് ഷെല്‍ട്ടര്‍ നിര്‍മ്മിക്കാന്‍ (5,50,000), തൃപ്പൂണിത്തുറ മഹാത്മാ ലൈബ്രറിക്ക് പുതിയ കെട്ടിടം നിര്‍മ്മിക്കാന്‍ (20,00,000), അന്പാട്ട്~ മോനിപ്പള്ളി റോഡ് (5 ലകഷം), മരട് അയനികേഷ
ത്രത്തിന് സമീപം ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കാന്‍ (7 ലകഷം), പള്ളിമറ്റം കള്‍വര്‍ട്ട് നിര്‍മ്മാണം (നാലര ലക്ഷം). സംസ്ഥാനത്തെ പൊതുവായി ബാധിക്കുന്ന വിഷയങ്ങളും ന
ിയോജകമണ്ഡലത്തിലെ വിവിധ ആവശ്യങ്ങളും സബ്മിഷനുകളിലൂടെ നിയമസഭയുടെ ശ്രദ്ധയില്‍കൊണ്ടുവന്ന് പരിഹാരം കാണാന്‍ ശ്രമിച്ചിട്ടുണ്ട്.

 

എറണാകുളം ലോ കോളേജിലെ എല്‍.എല്‍.ബി ക്രിമിനോളജി കോഴ്സിന് ബാര്‍ കൌണ്‍സിലിന്‍െറ അംഗീകാരമില്ളാത്ത വിഷയം സര്‍ഫാസി നിയമത്തിന്‍െറ മറവില്‍ കടക്കെണിയിലായ പാവപ്പെട്ടവരെ കുടിയിറക്കുന്ന പ്രശ്നം.


മുത്തൂറ്റിലെ തൊഴിലാളികള്‍ നേരിടുന്ന പീഡനം
സയന്‍സ് വിഷയങ്ങളിലെ ബിരുദകോഴ്സുകള്‍ക്ക് സര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ച സീറ്റില്‍ അഡ്മിഷന്‍ നടത്താത്തത് സംബന്ധിച്ച് തൊഴിലില്ളായ്മ വേതനം കാലാനുസൃതമായി വര്‍ദ്ധിപ്പിക്കുന്നതിന്.എച്ച്.എസ്.എ ഇംഗ്ളീഷ് അധ്യാപകരെ പി.എസ്.സി ലിസ്റ്റില്‍ നിന്നും നിയമിക്കുന്നതിന്എസ്.ബി.ഐ സര്‍വ്വീസ് ചാര്‍ജിന്‍െറ പേരിലുള്ള കൊള്ള അവസാനിപ്പിക്കാന്‍ സൈബര്‍ കുറ്റകൃത്യങ്ങളിലെ അന്വേഷണം കാര്യകഷമമാക്കാന്‍
സ്കൂളുകളിലെ സൈക്കോ സോഷ്യല്‍ കൌണ്‍സിലര്‍മാരുടെ വേതനം വര്‍ദ്ധിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ മെട്രോ റെയില്‍ തൃപ്പൂണിത്തുറ റെയില്‍വേസ്റ്റേഷന്‍ വരെ നീട്ടുന്നത് സംബന്ധിച്ച് കുന്പളം ടോള്‍പ്ളാസ വികസിപ്പിക്കാനായി സ്ഥലം ഏറ്റെടുക്കുന്നതിനെതിരെ.മേല്‍പറഞ്ഞ വിഷയങ്ങളാണ് സബ്മിഷനിലൂടെ നിയമസഭ മുന്‍പാകെ അവതരിപ്പിച്ചത് സംസ്ഥാനത്തെ സ്വകാര്യ സ്വാശ്രയ വിദ്യാഭ്യാസ മേഖലയിലെ വിദ്യാര്‍ത്ഥി ദ്രോഹ നടപടികളും പീഢനങ്ങളും അവസാനിപ്പിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും, സ്വാശ്രയ മെഡിക്കല്‍കോളേജുകളിലെ പ്രവേശനത്തിന് സാമൂഹിക നീതി ഉറപ്പാക്കണമെന്നാവശ്യപ്പെട്ടുകൊണ്ടും രണ്ട് ശ്രദ്ധ കഷണിക്കലുകള്‍ അവതരിപ്പിക്കാനും ഇക്കാലയളവില്‍ സാധിച്ചു.

 

ആദ്യ നിയമസഭാ സമ്മേളനത്തില്‍തന്നെ പരിസ്ഥിതി പ്രാധാന്യമുള്ള വിഷയത്തില്‍ പ്രൈവറ്റ് ബില്‍ അവതരിപ്പിക്കാന്‍ അവസരം ലഭിച്ചത് സന്തോഷത്തോടെ ഞാന്‍ ഓര്‍ക്കുന്നു. വിവിധ
സന്ദര്‍ഭങ്ങളിലായി വാഹാനാപകടങ്ങള്‍ സംബന്ധിച്ചും, ട്രെയിന്‍ യാത്രാസുരകഷിതത്വം സംബന്ധിച്ചും മലയാള ഭാഷയുടെ പ്രാധാന്യത്തെ സംബന്ധിച്ചുമെല്ളാം സഭയുടെ മുന്പാകെ അഭി പ്രായങ്ങള്‍ വിശദീകരിക്കാന്‍ അവസരം ലഭിക്കുകയുണ്ടായി. പ്രാധാന്യമുള്ള നൂറുകണക്കിന് വിഷയങ്ങളെ അധികരിച്ചുകൊണ്ട് ചോദ്യങ്ങള്‍ ചോദിക്കാനുള്ള അവസരം ഉപയോഗപ്പെടുത്തുകയും അതുവഴി വിവിധ വിഷയങ്ങളിലെ സര്‍ക്കാര്‍ നടപടികളെക്കുറിച്ച് വ്യകതതവരുത്താന്‍ കഴിയുകയും ചെയ്തിട്ടുണ്ട്.വിവിധ ചികിത്സാസഹായ പദ്ധതികള്‍ വഴി അര്‍ഹരായവര്‍ക്ക് ധനസഹായം ലഭ്യമാക്കുന്നതിനും സാധിച്ചിട്ടുണ്ട്. തൃപ്പൂണിത്തുറ കഥകളി കേന്ദ്രത്തിന്‍െറ ഗ്രാന്‍റ് വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞതും ഇക്കാലത്താണ്.നിയോജക മണ്ഡലത്തിന് അനുയോജ്യമായ ചില പദ്ധതികളെ
സംബന്ധിച്ചുള്ള ആലോചനകള്‍ അവസാന ഘട്ടത്തിലാണ്. ഒരു വര്‍ഷം പിന്നിടുന്പോള്‍ ജനപ്രതിനിധി എന്ന നിലയില്‍ തികഞ്ഞ സംതൃപ്തിയാണുള്ളത്. കകഷി രാഷ്ട്രീയ ഭേദമില്ളാതെ ബഹ ുജനങ്ങളില്‍ നിന്നും നല്ള പിന്തുണയാണ് ഇതുവരെ ലഭിച്ചത്. എല്ളാവരോടും നന്ദി പറയുന്നു. എല്ളാവരുടെയും സഹകരണം തുടര്‍ന്നും പ്രതീക്ഷിക്കുന്നു.

 

എംഎല്‍എ യുടെ ഫെയ്സ്ബുക്ക് പോസ്റ്റിനോട് ഇതുവരെ 7500 ലധികം പേരാണ് പ്രതികരിച്ചത്. 700 ഓളം കമന്‍റുകള്‍ ഉള്ളതില്‍ വിമര്‍ശനങ്ങള്‍ തീരെയില്ള.ഒരു വര്‍ഷം കൊണ്ട് ഇത്രയൊക്കെ ചെയ്തെങ്കില്‍ വര്‍ഷങ്ങളായി എംഎല്‍എമാരായിരുന്നവര്‍ക്ക് എന്തൊക്കെ ചെയ്യാമായിരുന്നു അല്ലേ...കുട്ടിസഖാവ് ആള് കിടുവാണ് ട്ടാ....