Saturday 23 September 2017

ഓ തിത്തിത്താരാ തിത്തിത്തെയ്

By ബി.ആര്‍. ശുഭലക്ഷ്മി.14 Aug, 2017

imran-azhar

കുട്ടനാടന്‍ പുഞ്ചയിലെ
തെയ്തെയ് തക തെയ്തെയ് തോം
കൊച്ചുപെണ്ണേ കുയിലാളെ
തിത്തിത്താതി തെയ് തെയ് തോം
കൊട്ട് വേണം കുഴല്‍ വേണം
കുരവ വേണം
ഓ തിത്തിത്താരാ തിത്തിത്തെയ്
തിത്തെയ് തക തെയ് തെയ് തോം

 

നതോന്നതയുടെ താളത്തില്‍ വഞ്ചിപ്പാട്ടുപാടി തുഴയെറിയുകയാണ് വളളക്കാര്‍. ഓണക്കാലത്ത് കേരളത്തില്‍ പ്രത്യേകിച്ചും ആലപ്പുഴയില്‍ ജലമേളകള്‍ കൊഴുക്കുന്പോള്‍ മലയാളിയുടെ ചുണ്ടില്‍ വഞ്ചിപ്പാട്ടുണരും.

 

 

മാര്‍ത്താണ്ഡവര്‍മ്മയുടെയും ധര്‍മ്മരാജാവിന്‍റെയും സദസ്യനായിരുന്ന രാമപുരത്തുവാര്യരാണ് വഞ്ചിപ്പാട്ടിന്‍റെ ഉപജ്ഞാതാവായി അറിയപ്പെടുന്നത്. കോട്ടയം ജില്ലയിലെ മീനച്ചില്‍ താലുക്കില്‍ പാലയ്ക്കു സമീപം രാമപുരത്താണ് ഇദ്ദേഹം ജനിച്ചത്. ഒരിക്കല്‍ രാജാവിനൊപ്പം വളളത്തില്‍ യാത്രചെയ്യവേയാണ് വാര്യര്‍ കുചേലവൃത്തം വഞ്ചിപ്പാട്ട് രചിച്ച് മഹാരാജാവിനെ ചൊല്ലിക്കേള്‍പ്പിച്ചതത്രേ. ദാരിദ്യ്രത്താല്‍ വലഞ്ഞ കുചേലന്‍ തന്നെ സതീര്‍ത്ഥ്യനും ദ്വാരകാധിപതിയുമായ കൃഷ്ണനെ കാണാന്‍ പോകുന്ന
രംഗമാണ് വഞ്ചിപ്പാട്ടിന്‍റെ രൂപത്തില്‍ വാര്യര്‍ അവതരിപ്പിച്ചത്. ഇതിലൂടെ തന്‍റെ തന്നെ ദുരിതാവസ്ഥയാണ് വാര്യര്‍ മഹാരാജാവിനെ അറിയിച്ചതെന്നും അതു മനസ്സിലാക്കിയ മഹാരാജ് വാര്യര്‍ക്ക് വിലപിടിച്ച ദാനങ്ങള്‍ നല്‍കി തൃപ്തിപ്പെടുത്തിയെന്നുമാണ് പറയപ്പെടുന്നത്. മലയാളസാഹിത്യത്തിലെ ഒരു ശാഖയായി പിന്നീട് വഞ്ചിപ്പാട്ട് മാറി.
നതോന്നത വൃത്തത്തിലാണ് വഞ്ചിപ്പാട്ട് രചിക്കുന്നത്.

 

കൂടുതല്‍ ഓണവിശേഷങ്ങള്‍ക്ക്..