Friday 23 June 2017

വി വനിത ആദ്യ ആദിവാസി എം ബി എ ക്കാരി

By BINDU PP.06 Mar, 2017

imran-azhar

 

 

 


മറയൂര്‍ കരിമുട്ടി പട്ടികവര്‍ഗക്കോളനിയിലെ മലപ്പുലയ വിഭാഗത്തിലെ വി.വനിത എന്ന 24കാരി ഇന്ന് ആദ്യ ആദിവാസി എം ബി എ ക്കാരിയായി മാറിയിരിക്കുന്നത്. ഈ 24 വർഷകാലം വരെ അനുഭവിച്ച ബുദ്ധിമുട്ടുകൾക്കും അവഗണനകൾക്കും സങ്കടങ്ങൾക്കും എല്ലാംകൂടിയുള്ള ഉത്തരമാണ് വി വനിതയുടെ ഈ നേട്ടം. ആദിവാസികള്‍ അവഗണനയുടെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെയും മറ്റൊരു നാമം. എന്നാല്‍, സര്‍ക്കാരും പൊതുസമൂഹവും തുടരുന്ന അവഗണനയെ വെല്ലുവിളിച്ചാണ് ഒരു ആദിവാസി പെണ്‍കുട്ടി വിജയത്തിന്റെ പൊന്‍തൂവല്‍ ചൂടിയിരിക്കുന്നത്.

 

 

മറയൂര്‍ സര്‍ക്കാര്‍ സ്കൂളിലും പൈനാവ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളിലും ആയി 12ാം ക്ലാസ് വരെ പഠിച്ച വനിത എന്ന പെൺകുട്ടി പഠനകാര്യങ്ങളിൽ ചെറുപ്പം മുതൽ താല്പര്യം കാണിച്ചിരുന്ന മിടുക്കിയായിരുന്നു. മൂവാറ്റുപുഴ നിര്‍മല കോളേജില്‍ ബികോമിനു ചേര്‍ന്ന് മികച്ച മാര്‍ക്കില്‍ ഡിഗ്രി കരസ്ഥമാക്കുകയും ചെയ്തു.പിന്നിട് എന്ത് എന്ന ചോദ്യം വി വനിതയുടെ ഉള്ളിലെ പ്രധന ആശങ്കയായിരുന്നു. എന്നാൽ നിറയെ ആത്മബന്ധങ്ങൾക്ക് വില കൊടുക്കുന്ന വനിതയെ ഉറ്റസുഹൃത്തുക്കളാണ്   എം ബി എ എന്ന ആശയത്തിൽ എത്തിച്ചത്. അതനുസരിച്ച് കോതമംഗലം മറൈന്‍ അക്കാദമിയില്‍ എച്ച്‌ആര്‍ മാനേജ്മെന്റിനു ചേര്‍ന്നു പഠനം ആരംഭിച്ചു.

 

 

കരിമുട്ടി പട്ടികവര്‍ഗക്കോളനിയിൽ പത്താം ക്ലാസ് പൂർത്തിയാക്കിയവരുടെ എണ്ണം പോലും വളരെ കുറവാണ് അങ്ങനെയുള്ള ഈ സാഹചര്യത്തിൽ വനിതയുടെ നേട്ടം കരിമുട്ടി നിവാസികൾക്ക് പോലും ഏറെ അഭിമാനകരമാണ് . മൂന്നുലക്ഷം രൂപയുടെ കടം ഉണ്ട് ഇപ്പോള്‍ വനിതയുടെ കുടുംബത്തിന്. മനോരോഗിയായ അച്ഛനും രണ്ടു സഹോദരിമാരും ഒരു സഹോദരനും അടങ്ങുന്ന കുടുംബത്തെ ഇത്രനാളും താങ്ങി നിര്‍ത്തിയത് വനിതയുടെ അമ്മയാണ്. കൂലിപ്പണിക്കു പോയും തൊഴിലുറപ്പ് ജോലികളെടുത്തും അമ്മ വനിതയുടെ പഠനം ഒരു തരത്തിലും മുടങ്ങാതെയാണ് മുന്നോട്ട് കൊണ്ടുപോയത് . വിദ്യാഭ്യാസപരമായും സാമ്പത്തികപരമായും ഇരുളില്‍ കിടന്നിരുന്ന വിഭാഗത്തെ പ്രചോദിപ്പിച്ചുകൊണ്ടാണ് വനിത ഈ വിജയം കരസ്ഥമാക്കിയിരിക്കുന്നത്.........ഈ ഒരു നേട്ടം അടിച്ചമർത്തപ്പെട്ട ഒരു സമൂഹത്തിന്റെതാണ് .....ഈ വിജയത്തിൽ കഷ്ടപ്പാടിന്റെയും കണ്ണീരിന്റെയും നനവുണ്ട്........