Monday 23 April 2018

ഇവള്‍ സുധീര; 23 ഫിമെയില്‍ തിരുവനന്തപുരം

By Subha Lekshmi B R.20 May, 2017

imran-azhar

കേരളം പെണ്‍ശരീരങ്ങളുടെ പീഡനശാലയായിട്ട് കാലമൊട്ടായി. എന്നാല്‍, ഈ അടുത്തകാലത്ത് അത് സകലഅതിരുകളും ഭേദിച്ചു കുപ്രസിദ്ധിയാര്‍ജ്ജിച്ചു. പത്തുവയസ്സുകാരിയുടെ ശര ീരത്തെ സ്വന്തം മുത്തശ്ശന്‍ പോലും വെറുതെ വിടാത്ത അവസ്ഥ. തങ്ങളുടെ പെണ്‍കുരുന്നുകളെ ആരെ ഏല്‍പ്പിച്ച് ജോലിക്കുപോകുമെന്ന് അമ്മമനങ്ങള്‍ പിടയുകയാണ്. മറുവശത്ത് ചില സ് ത്രീ രൂപിണികള്‍ (ഒരു കാരണവശാലും അമ്മ എന്ന പദമോ, സ്ത്രീ എന്ന പദമോ അവറ്റകള്‍ അര്‍ഹിക്കുന്നില്ല) തങ്ങളുടെ ഗര്‍ഭപാത്രത്തില്‍ നിന്ന് ഉയിര്‍കൊണ്ട കുരുന്നുകളെ തന്നെ നരാധന്മാര്‍ക്ക് വിട്ടുകൊടുക്കുന്നു. നിധി കാട്ടിത്തരാമെന്നു പറഞ്ഞെത്തുന്ന വ്യാജസിദ്ധന്‍ മുതല്‍ സ്വന്തം ജാരനു വരെ മക്കളെ വിട്ടുകൊടുക്കുന്ന അത്തരം ജന്മങ്ങള്‍ക്കിടയില്‍ ഭയന്നും പ ീഡനമേറ്റും മരിച്ചുജീവിച്ചു മടുത്ത ഒരു പെണ്‍മനസ്സിന്‍റെ പൊട്ടിത്തെറിയായിരുന്നു തിരുവനന്തപുരം പേട്ടയില്‍ 2017 മേയ് 20 ശനിയാഴ്ച പുലര്‍ച്ചെ നടന്നത്.

 

രോഗശയ്യയിലായ പിതാവ്. വ്യാജ സിദ്ധനുമായി ബന്ധം പുലര്‍ത്തുന്ന അമ്മ. കുട്ടിക്ക് 13 വയസ്സുളളപ്പോള്‍ മുതല്‍ അവളുടെ വീട്ടില്‍ ഇടയ്ക്കിടെ സന്ദര്‍ശനം നടത്തുന്ന ഗംഗാ ശാശ്വത പാദ സ്വാമിയെന്ന ശ്രീഹരിക്ക് അവളോടുണ്ടായിരുന്ന വികാരം മറ്റൊന്നായിരുന്നു. ഇരകളെ തേടുന്ന വേട്ടക്കാരനെ പോലെയായിരുന്നു അയാള്‍. അമ്മ സ്വാമിക്ക് അടിമയായപ്പോള്‍ സ്വാമി പതിയെ മകളെ നോട്ടമിട്ടു. അവള്‍ ചെറുത്തുനിന്നു. 48~കാരന്‍റെ കരുത്തിന് മുന്നില്‍ അവള്‍ പൊരുതി തോറ്റിരിക്കണം. 2012 മുതല്‍ അയാള്‍ അവളെ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് മൊഴി. വീട്ട ുകാര്‍ പോലും തുണയില്ലാത്ത കൌമാരക്കാരിയുടെ അവസ്ഥ ഇവിടെ ചിന്ത്യമാണ്. അഞ്ച് വര്‍ഷം നീറിജീവിച്ച അവള്‍ കഴിഞ്ഞ കുറേ നാളുകളായി മൂര്‍ച്ച കൂട്ടുകയായിരുന്നിരിക്കണം...മനസ്സിനും ആയുധത്തിനും.

 

 

 

ഒടുവില്‍ 54~ാം വയസ്സിലും കാമവികാരം അടക്കാനാവാത്ത കഷായവേഷധാരി അര്‍ദ്ധരാത്രി കഴിഞ്ഞ നേരത്ത് അവളുടെ ശരീരം തേടിയെത്തി. അത് അമ്മ എന്ന് ആ മകള്‍ വിളിച്ചിരുന്ന സ്ത്രീ അറിഞ്ഞുകാണണം. സ്വന്തം നെഞ്ചില്‍ ചേര്‍ന്നുകിടന്നുറങ്ങേണ്ട മകളുടെ നേരെ താന്‍ വിളിച്ചുകയറ്റിയ ഒരുവന്‍റെ വൃത്തികെട്ട കരങ്ങള്‍ നീണ്ടുചെല്ലുന്നത് അറിയാത്തവള്‍ പേറ്റുനോവറ ിഞ്ഞവളല്ല തന്നെ. അവളെ അത്തരത്തിലുളള ഒരു അവളുമാരെയും അമ്മ എന്നു വിളിക്കരുത്. കാരണം ഒരുപാട് ആഴമുളള ദൈവങ്ങള്‍ പോലും കൈകൂപ്പി നില്‍ക്കുന്ന പദമാണത്..പദവിയും.അതു തന്നെയാണ് ആ മകള്‍ ചെയ്തത്. തനിക്ക് കാവലില്ലാത്ത ആ ജന്മത്തെ അവഗണിച്ച് മകള്‍ ഒരു ആയുധം കരുതി വച്ചു. മൂര്‍ച്ചവരുത്തിയ ഒരു കത്തി. തന്‍റെ അഭിമാനത്തിലേക്ക് ഇഴഞ്ഞെത്തിയ വൃത്തികേടിനെ മുറിച്ചുമാറ്റി. എന്നിട്ട് അത് ചങ്കൂറ്റത്തോടെ ഏറ്റുപറഞ്ഞു.

 

അവളെ നമുക്ക് സുധീരയെന്ന് വിളിക്കാം. മാതൃകയാക്കാം. അഭിമാനം ഒരുത്തന് അല്ലെങ്കില്‍ ഒരു കൂട്ടത്തിന് കൊത്തിപ്പറിക്കാന്‍ കൊടുത്തിട്ട് നീതിക്കുവേണ്ടി അലഞ്ഞും ഭാവിയെ ഓര്‍ത്ത് അലമുറയിട്ടും നടക്കുന്നതിന് പകരം, ആ നരാധന്മാര്‍ക്ക് തൂക്കുകയര്‍ കൊടുക്കൂ എന്ന യാചിക്കുന്നതിന് പകരം, ഘോരഘോരം പ്രസംഗിക്കുന്നതിന് പകരം. പ്രവര്‍ത്തിക്കാം...പ്രതികരിക്കാം.സ്വയരക്ഷയ്ക്കായി എകെ 47 വേണ്ട ഒരു കഷ്ണം ബ്ളേഡ് മതി എന്ന് സ്വയം തീരുമാനിക്കാം.

 

ഇത്തരമൊരു പ്രതികരണം മലയാളി വായിച്ചറിഞ്ഞത് ഫൂലന്‍ദേവിയുടെ ആത്മകഥയിലൂടെയായിരുന്നു. കണ്ടറിഞ്ഞത് 22 ഫിമെയില്‍ കോട്ടയം എന്ന സിനിമയിലൂടെയും. തന്നെ വിറ്റ കൌശല ക്കാരന്‍ കാമുകന്‍റെ കാതലായ ഭാഗം അവള്‍ ഓപ്പറേറ്റുചെയ്തുമാറ്റി. ജീവിതകാലം മുഴുവന്‍ ആ ശൂന്യത അവനെ വേട്ടയാടട്ടെ എന്നുവിധിച്ച് അവള്‍ തന്‍റെ ലക്ഷ്യത്തിലേക്ക് പറന്നു.

 

ടെസ്സയെന്ന കഥാപാത്രത്തെ മനസ്സിലാരാധിച്ച പെണ്‍മനങ്ങളേറെയാണ്. സുധീര ആ സിനിമ കണ്ടിട്ടുണ്ടാകുമോ? എന്തായാലും അവള്‍ അത് പ്രാവര്‍ത്തികമാക്കിയിരിക്കുന്നു. തന്‍റേതായ രീത ിയില്‍. സര്‍ജിക്കല്‍ ടൂള്‍സ് വേണ്ടി വന്നില്ല. ഒരു കത്തി. അരിഞ്ഞുകളഞ്ഞത് പുരുഷന്‍റെ അഭിമാനത്തെയല്ല...അതിക്രമത്തെയാണ്. ആദ്യത്തെ ദൈവസൃഷ്ടിയെന്ന അഹങ്കാരത്തില്‍, ശാരീര ികമായ അനുകൂലനങ്ങളുടെ അഹങ്കാരത്തില്‍ സഹജീവിയോട് അവന്‍ കാട്ടിക്കൂട്ടിയ അതിക്രമത്തെ...അതിനുപയോഗിച്ചിരുന്ന വൃത്തികെട്ട ആയുധത്തെ (അമ്മപെങ്ങമ്മാരെയും പെണ്‍മക്കളേയും സംരക്ഷിക്കുന്ന...സ്ത്രീയെ ബഹുമാനിക്കുന്ന പുരുഷന്മാര്‍ ഇതില്‍പ്പെടുന്നില്ല).

 

വാളയാറിലെ പെണ്‍കുട്ടികള്‍, കുണ്ടറയിലെ പെണ്‍കുരുന്ന്, ഇന്നും ജന്മം കരഞ്ഞുതീര്‍ക്കുന്ന സൂര്യനെല്ലിക്കാരി, ശാരി, അനഘ, രണ്ടരയും മൂന്നും വയസ്സായ കുരുന്നുകള്‍ ഇവരെല്ലാം മനസ്സില ുണ്ടാകണം..എന്നിട്ട് തീരുമാനിക്കണം. വെറും ഇരയാകണോ? അതോ ആത്മാഭിമാനത്തോടെ ജീവിക്കണോ? നിയമം കൈയിലെടുക്കാനല്ല..ന്യായമായ അവകാശങ്ങളോടെ ജീവിക്കാന്‍...പ്രതികര ിക്കാം...സുധീരം