Thursday 26 April 2018

മഹാത്മാ ഗാന്ധിയുടെ ചിത്രമുളള 10 രൂപയുടെ സ്റ്റാന്പുകള്‍ വിറ്റത് 500,000 പൌണ്ടിന്

By Subha Lekshmi B R.20 Apr, 2017

imran-azhar

ചില സാധനങ്ങളുടെ മൂല്യം അങ്ങനെയാണ്. കാലപ്പഴക്കം ചെല്ലുന്തോറും വിലമതിക്കാനാവില്ല. ചരിത്രനായകന്മാരും സാംസ്കാരിക നായകരുമൊക്കെ ഉപയോഗിച്ച വസ്തുക്കള്‍ക്കും അവരുടെ ചിത്രങ്ങള്‍ക്കും പഴയ സ്റ്റാന്പുകള്‍, നാണയങ്ങള്‍ തുടങ്ങിയവയ്ക്കുമൊക്കെ ഇത്തരത്തില്‍ മൂല്യമേറും.

 

ഇന്ത്യന്‍ രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയുമായി ബന്ധപ്പെട്ട വസ്തുക്കള്‍ക്കെല്ലാം എന്നും മൂല്യമേറും. ഇപ്പോഴിതാ ഗാന്ധിജിയുടെ ചിത്രം പതിച്ച സ്റ്റാന്പിനു റിക്കാര്‍ഡ് വില. ലണ്ടനില്‍ 500,000 പൌണ്ടിനാണ് സ്റ്റാന്പ് വിറ്റുപോയത്. 1948~ല്‍ പുറത്തിറക്കിയ പത്ത് രൂപയുടെ നാല് സ്റ്റാന്പുകളാണ് ഇത്രയും വലിയ തുകയ്ക്ക് വിറ്റുപോയത്. ഓസ്ട്രേലിയന്‍ പൌരന്‍റെ ശേഖരത്തിലുള്ള സ്റ്റാന്പുകളായിരുന്നു ഇവ. . ഇന്ത്യന്‍ സ്റ്റാന്പുകള്‍ക്കു ലഭിക്കുന്ന ഏറ്റവും വലിയ വ
ിലയാണ് ഇത്.