Friday 22 June 2018

ആത്മഹത്യയെക്കുറിച്ച് ചിന്തിക്കുന്നവരേ....ഇതാ ഈ ജീവിതം മുന്നിലുണ്ട്

By Subha Lekshmi B R.05 May, 2017

imran-azhar

പതിനേഴുവയസ്സുവരെ സൊനാലി മുഖര്‍ജി ആരും കൊതിക്കുന്നൊരു മിടുക്കിപ്പെണ്‍കുട്ടിയായിരുന്നു. പഠനത്തില്‍ മിടുക്കിയായ പെണ്‍കുട്ടി എന്ന നിലയില്‍ മാത്രമല്ല യൂണിവേഴ്സിറ്റി സ്റ്റ ുഡന്‍റ് യൂണിയനിലെ പ്രസിഡന്‍റ്, എന്‍സിസി കേഡറ്റ് എന്നിങ്ങനെയും. അങ്ങനെ വലിയ സ്വപ്നങ്ങളുമായി നടന്ന അവളുടെ ജീവിതം ഏതാനും നിമിഷം കൊണ്ട് ഒന്നുമല്ലാതായി.

 

 

 

അവളുടെ മിഴികളില്‍ നിന്ന് സ്വപ്നങ്ങള്‍ മാത്രമല്ല കാഴ്ച തന്നെയും മാഞ്ഞുപോയി. അതെ, ഇന്ത്യ കണ്ട ക്രൂരമായ ആസിഡ് ആക്രമണങ്ങളില്‍ ഒന്നിന്‍റെ ഇരയായിരുന്നു ഈ കൌമാരക്കാരി.

 

നരാധന്മാരുടെ പക
കുറേ നാളുകളായി അവളെ വഴിയില്‍ ശല്യപ്പെടുത്തിയിരുന്ന മൂന്നുപേര്‍. അതിലൊരാള്‍ക്ക് സൊനാലിയോട് താല്പര്യം. അവള്‍ക്ക് അത്തരത്തിലൈാന്നു ചിന്തിക്കാന്‍ പോലും നേരമില്ലായിര ുന്നു. ശല്യം തുടര്‍ന്നപ്പോള്‍ സൊനാലിയുടെ മാതാപിതാക്കള്‍ അയാളുടെ വീട്ടിലും പിന്നീട് കോളജിലും പരാതിപ്പെട്ടു. എത്ര പിന്നാലെ നടന്നാലും സൊനാലി വഴങ്ങില്ളയെന്നു മനസ്സിലാ ക്കിയ അയാള്‍ സുഹൃത്തക്കളുമായി കൂടിയാലോചിച്ച് സൊനാലിയെ ഉപദ്രവിക്കാന്‍ പദ്ധതിയൊരുക്കി. വീട്ടില്‍ മറ്റാരുമില്ളാതിരുന്ന ദിവസം അവര്‍ തിരഞ്ഞെടുത്തു. വീട്ടില്‍ അതിക്രമിച്ചു കയറിയ മൂന്നുപുരുഷന്മാര്‍ ചേര്‍ന്ന് അവളുടെ മുഖത്തേക്ക് ആസിഡ് വലിച്ചെറിഞ്ഞു. പെണ്ണിന്‍റെ ഭാവി അവളുടെ മുഖമാണെടീ ...ഇനി നീ പകമൂത്ത ആ നരാധമന്‍ അലറി. മുഖത്തേക്ക് ആരോ തീ കോരിയൊഴിച്ചതുപോലെയാണ് തനിക്ക് തോന്നിയതെന്ന് സൊനാലി പറയുന്നു.

 

 

 

ഡോക്ടര്‍മാരെ ഞെട്ടിച്ച കാഴ്ച
ബോധം തെളിയുന്പോള്‍ ആശുപത്രിക്കിടക്കയിലായിരുന്നു. കാഴ്ച ശക്തി പൂര്‍ണ്ണമായും നഷ്ടപ്പെട്ടു. കേള്‍വി ശക്തിയും ഏറെക്കുറെ നഷ്ടപ്പെട്ടു. സൊനാലിയുടെ മുഖത്ത് അല്‍പ്പം പോലും ചര്‍മ്മം അവശേഷിച്ചിരുന്നില്ളെന്ന് അവളെ ചികിത്സിച്ചിരുന്ന ഡോക്ടര്‍ പറയുന്നു. അവളെ ആദ്യം കണ്ടപ്പോള്‍ എന്തുചെയ്യണമെന്ന് ഡോക്ടര്‍മാരും ഒന്നു പതറി. അവളുടെ മുഖം എങ്ങനെ ശര ിയാക്കുമെന്ന് അവര്‍ക്ക് ആദ്യം ഒരുപിടിയും കിട്ടിയില്ല.

 

 

നീതിക്കുവേണ്ടി ഉഴറിയ പിതാവ്
വലിയ ലക്ഷ്യങ്ങളുമായി നടന്ന മകളുടെ ജീവിതത്തിലെ ദുരന്തം അവളുടെ പിതാവിനെ അടിമുടി തകര്‍ത്തു കളഞ്ഞു. മകളുടെ സ്വപ്നങ്ങള്‍ കരിച്ചുകളഞ്ഞ ദുഷ്ടന്മാരെ ഏതു വിധേനെയും ന ിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്ന് അദ്ദേഹം ശപഥം ചെയ്തു. അതിനൊപ്പം മകളുടെ ചികിത്സയും മുന്നോട്ടുകൊണ്ടുപോയി. കേസ് നടത്തിപ്പിനായി ആകെയുണ്ടായിരുന്ന കിടപ്പാടം പോലും നഷ്ടപ്പെടുത്തി.

 

പല്ലിളിച്ച് പ്രതികള്‍, ദയാവധത്തിന് അപേക്ഷിച്ച് സൊനാലി
വിചാരണക്കൊടുവില്‍ പ്രതികള്‍ക്കു വിധിച്ചത് പത്തുവര്‍ഷം തടവും പിഴയും മാത്രം. തടവുശിക്ഷയ്ക്ക് ഇളവു ലഭിച്ച് അവര്‍ നേരത്തേ തന്നെ ജയില്‍മോചിതരായി. ഇതറിഞ്ഞ സൊനാലി തകര്‍ന്നു പോയി. തന്‍റെ ജീവിതം തകര്‍ത്ത കുറ്റവാളികള്‍ സ്വതന്ത്രരായി വിലസുന്നതു കാണാനുള്ള കരുത്തില്ളെന്നും തനിക്കു ദയാവധം വേണമെന്നും ആവശ്യപ്പെട്ട് ഹര്‍ജി നല്‍കി.

 

 

തോല്‍ക്കാന്‍ മനസ്സില്ല
എന്നാല്‍ അധികം വൈകാതെ അവള്‍ മനസ്സുമാറ്റി. തന്നെ തോല്പിക്കാന്‍ ശ്രമിച്ചവര്‍ക്കു മുന്നില്‍ തോറ്റുകൊടുക്കുകയല്ള വേണ്ടതെന്ന് അവള്‍ ഉറപ്പിച്ചു. 10 വര്‍ഷംകൊണ്ട് 27 ശസ്ത്രക്ര ിയകള്‍ക്കു വിധേയയായ സൊനാലി പതുക്കെ ജീവിതത്തില്‍ നേടേണ്ട ലക്ഷ്യങ്ങളെക്കുറിച്ച് മനസ്സിനെ പഠിപ്പിച്ചു. ശേഷം അമിതാഭ് ബച്ചന്‍ അവതരിപ്പിച്ച കോന്‍ ബനേഗ ക്രോര്‍പതി എന്ന പരിപാടിയില്‍ പങ്കെടുത്തു 25 ലകഷം രൂപ സമ്മാനമായി നേടി. ചികിത്സകള്‍ പുരോഗമിച്ചു പ്ളാസ്റ്റിക് സര്‍ജറികള്‍ക്കു വിധേയയായി അങ്ങനെ ജീവിതം മുന്നോട്ടു പോകുന്പോഴാണ്. സൊനാലിയുടെ ജീവിതത്തെക്കുറിച്ചു കേട്ടറിഞ്ഞ ചിത്തരഞ്ചന്‍തിവാരി എന്ന യുവാവ് അവളെ പരിചയപ്പെടാനെത്തിയത്. പരിചയം സൌഹൃദമായി പിന്നെയത് പ്രണയമായി ഒടുവില്‍ ച ിത്തരഞ്ചന്‍തിവാരി സൊനാലിയെ വിവാഹം ചെയ്തു. ഇപ്പോഴവര്‍ക്ക് പാരി എന്ന പേരുള്ള ഒരു മകളുണ്ട്. പാരി എന്നാല്‍ മാലാഖയുടെ മുഖമെന്നര്‍ത്ഥം.