Monday 21 August 2017

അരുന്ധതി ഭട്ടാചാര്യ ...

By Greeshma G Nair.01 Mar, 2017

imran-azhar

 



 
ഫോബ്സ്മാസിക തയ്യാറാക്കിയ ലോകത്തെ അതിശക്തരായ വനിതകളുടെ പട്ടികയിൽ  മുപ്പതാം സ്ഥാനത്ത്  ഇടം നേടിയ ഇന്ത്യക്കാരിയാണ് അരുന്ധതി ഭട്ടാചാര്യ . ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ ഭാരതീയ  സ്റ്റേറ്റ്  ബാങ്ക് ഓഫ് ഇന്ത്യയുടെ  ചെയർപേഴ്സണായ ആദ്യത്തെ വനിതയെന്ന നിലയിലും അരുന്ധതി ഭട്ടാചാര്യയെ   ലോകം അറിയുന്നു .
 
 
കൊൽക്കത്തയിലെ ഒരു ബംഗാളി ബ്രാഹ്മണകുടുംബത്തിലാണ്  അരുന്ധതി ജനിച്ചത്. കുട്ടിക്കാലത്ത്   ഭിലായിയിലാണ് വ ളർന്നത്. പിതാവ് പ്രോദ്യുത് കുമാർ ഭിലായിയിലെ ഉരുക്കുനിർമ്മാണശാലയിലെ ജീവനക്കാരനായിരുന്നു. മാതാവ് കല്യാൺ മുഖർജി  ബൊക്കാറൊയിലെ   ഒരു  ഹോമിയോപ്പതി ഡോക്ടറായിരുന്നു . ബൊക്കാറൊയിലെ സെന്റ്‌. സേവ്യേഴ്സ് സ്കൂളിലാണ് അരുന്ധതി പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയത്.    പിന്നീട് കൊൽക്കത്തയിലെ ബ്രാബോൺ കോളേജിലും ജഡാവ്പൂർ യൂണിവേഴ്സിറ്റിയിലുമായി  ഇംഗ്ലീഷ്  സാഹിത്യ പഠനവും പൂർത്തിയാക്കി.




ഇവരുടെ ഔദ്യോഗിക ജീവിതത്തെ കുറിച്ച പറയുമ്പോൾ ,

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ  ഒരു പ്രൊബേഷണറി ഓഫീസറായാണ് അരുന്ധതിയുടെ തുടക്കം.പിന്നീട് ബാങ്കിന്റെ വിവിധ സംരംഭങ്ങളുടെ മേൽനോട്ട ചുമതല വഹിച്ചു .


ബാങ്കിന്റെ  ന്യൂയോർക്ക്ശാഖയിലും പ്രവർത്തിച്ചു. എസ്.ബി.ഐ. ക്യാപ്പിറ്റൽ മാർക്കറ്റ്സ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറായും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായും പ്രവർത്തിട്ടുണ്ട്. കൂടാതെ എസ്.ബി.ഐ. ഡെപ്യൂട്ടി എം.ഡി.യായും കോർപ്പറേറ്റ് ഡെവലപ്മെന്റ് ഓഫീസറായും സേവനമനുഷ്ഠിച്ചു.


2013 ഒക്ടോബറിൽ ബാങ്കിന്റെ ചെയർപേഴ്സൺ ആയിരുന്ന പ്രതീപ് ചൗധുരി വിരമിച്ചതോടെയാണ് അരുന്ധതി ചുമതലയേറ്റത്.


ബഹുമതികൾ


2015-ൽ ഫോബ്സ് മാസിക തയ്യാറാക്കിയ ലോകത്തെ അതിശക്തരുടെ പട്ടികയിൽ മുപ്പതാം സ്ഥാനം.


 2015-ൽ ഫോറിൻ പോളിസി മാസികയുടെ ടോപ് 100 ഗ്ലോബൽ തിങ്കേഴ്സ് പട്ടികയിൽ ഇടം നേടി.


 2015-ൽ ഫോർച്യൂൺ മാസികയുടെ ഏഷ്യാ-പസഫിക് മേഖലയിലെ അതിശക്തരായ വനിതകളുടെ പട്ടികയിൽ നാലാം സ്ഥാനം.