Thursday 24 August 2017

ആട്ടക്കളം കുത്തല്‍

By ബി.ആര്‍. ശുഭലക്ഷ്മി.08 Aug, 2017

imran-azhar

ഇന്നത്തെ തലമുറയ്ക്ക് ഏറെക്കൂറെ അന്യമായ നിരവധി ഓണക്കാലവിനോദങ്ങളുണ്ട്. അത്തരത്തിലൊരു വിനോദമാണ് ആട്ടക്കളംകുത്തല്‍. മുറ്റത്ത് കോലുകൊണ്ട് അഞ്ചെട്ടടി വ്യാസത്തില്‍ ഒരു വൃത്തം വരക്കുന്നു. കുട്ടികളെല്ളാം അതിനുള്ളില്‍ നില്‍ക്കും. വൃത്തത്തിനു പുറത്തും രണ്ടോ മൂന്നോ പേരുണ്ടാകും. ഒരാള്‍ മധ്യസ്ഥനാണ്. പുറത്തു നില്‍ക്കുന്നവര്‍ വൃത്തത്തിനുളളില്‍ നില്‍ക്കുന്നവരെ പിടിച്ചുവലിച്ച് പുറത്ത് കൊണ്ടുവരികയാണ് കളി. എന്നാല്‍ വൃത്തത്തിന്‍റെ വരയില്‍ തൊടുകയോ മറ്റോ ചയ്താല്‍ അകത്തുളളയാള്‍ക്ക് പുറത്തു നിന്നയാളെ അട ിക്കാം. തിരിച്ചുതല്ളാന്‍ പാടില്ള. ഒരാളേ പുറത്ത് കടത്തിയാല്‍ പിന്നെ അയാളും മറ്റുള്ളവരെ പുറത്ത് കടത്താന്‍ കൂടണം. എല്ളാവരേയും പുറത്താക്കിയാല്‍ കളി കഴിഞ്ഞു. ഇതിന്‍റെ പല വകഭേദങ്ങള്‍ പല പേരുകളില്‍ കേരളത്തിലങ്ങോളമിങ്ങോളം പ്രചാരത്തിലുണ്ടായിരുന്നു.