Wednesday 12 December 2018


കള്ളപ്പണം അറിയാരഹസ്യങ്ങള്‍- Part2

By പ്രദീപ് ആനന്ദ്.13 Nov, 2017

imran-azhar
യു.എസ്.ബിയും ക്രെഡിറ്റ് സൂയിയും വമ്പന്‍മാര്‍
 
 
ഇന്ത്യാക്കാരുടെ ഏറ്റവും കൂടുതല്‍ കള്ളപ്പണ ശേഖരണമുണ്ടെന്ന് കരുതപ്പെടുന്ന സ്വിസ് ബാങ്കുകളാണ് യു.ബി.എസും ക്രെഡിറ്റ് സ്യൂയിസും. ഇവയാണ് നിലവില്‍ കള്ളപ്പണം സൂക്ഷിക്കുന്നതില്‍ വലിയ സുരക്ഷ വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇത്തരത്തിലുള്ള 2686 ബാങ്കുകള്‍ സ്വിറ്റ്‌സര്‍ലണ്ടിലുണ്ടെന്നാണ് സ്വിസ് നാഷണല്‍ ബാങ്ക് അതോറിറ്റിയുടെ വെളിപ്പെടടുത്തല്‍. എന്നാല്‍ മേല്‍പ്പറഞ്ഞ രണ്ടെണ്ണത്തിലാണ് ഇന്ത്യന്‍ കള്ളന്മാര്‍ക്ക് വിശ്വാസം. 14000 കോടിയിലേറെ രൂപ ഇവിടെ 2013 വരെ കാലയളവില്‍ ഇന്ത്യന്‍ കള്ളപ്പണ നിക്ഷേപമായി ഉണ്ടെന്നും അനുമാനിച്ചിരുന്നു. വിദേശ രാജ്യങ്ങളിലുള്ള തങ്ങളുടെ ശാഖകള്‍ വഴിയും ഇടപാടുകള്‍ നടത്താന്‍ ഇത്തരം ബാങ്കുകള്‍ അനുവദിക്കുന്നതും കള്ളപ്പണക്കാരെ ഇങ്ങോട്ട് ആകര്‍ഷഷിക്കുന്നു. എന്നാല്‍ ഇത്തരം നിക്ഷേപങ്ങള്‍ കണ്ടെത്താന്‍ വിവിധ ചാരസംഘടനകള്‍ക്ക് പുറമേ ഇന്‍വെസ്റ്റിഗേറ്റീവ് ജേര്‍ണലിസ്റ്റ് കണ്‍സോര്‍ഷ്യങ്ങളും ശ്രമം തുടങ്ങിയതോടെ ഇന്ത്യന്‍ കള്ളന്മാര്‍ ഇവിടെയെത്താന്‍ വലിയ താത്പര്യം കാണിക്കുന്നില്ല. ഒരു പ്രത്യേക വ്യവസ്ഥയോ നിയന്ത്രണങ്ങളോ ഇല്ലാതെ ഏത് സമയത്തും നിങ്ങള്‍ക്ക് അക്കൗണ്ട് പിന്‍വലിക്കാം എന്ന സൗകര്യവുമുണ്ട്. ഇപ്പോള്‍ സര്‍ക്കാര്‍ കണക്കാക്കുന്നത് സ്വിസ് ബാങ്കിലെ അക്കൗണ്ടുകള്‍ റെഡ്മണി അക്കൗണ്ട് ആണോ എന്നാണ്. പ്രത്യേക സ്രോതസ്സില്ലാതെ ആയുധ ഇടപാട് കമ്മിഷന്‍, തീവ്രവാദത്തിനുള്ള കപ്പം, മയക്കുമരുന്ന് വഴി വന്ന പണം, എന്നിവയൊക്കെ ഇപ്പോള്‍ റെഡ് മണിയെന്ന പേരിലാണ് അറിയപ്പെടുന്നത്. ഇപ്പോള്‍ ബ്ലാക്ക് വൈറ്റ് കാറ്റഗരി മാത്രമല്ല പണം. റെഡ് മണിയുമുണ്ട്. എന്നാല്‍ ഇന്ത്യയില്‍ നിന്ന് റെഡ് മണിക്കാര്‍ കുറവെന്നതും മാത്രമാണ് ആശ്വാസം. 
 
 
 
കള്ളപ്പണം സ്വരൂപിക്കുന്ന 6 പ്രധാന വഴികള്‍
 
ഓരോ രാഷ്ട്രത്തിന്റെ നിയമവ്യവസ്ഥ തെറ്റിച്ച് സ്വരൂപിക്കുന്നതും രഹസ്യ നിക്ഷേപങ്ങള്‍ നടത്തുന്നതും അത് കള്ളപ്പണ നിക്ഷേപമായി കണക്കാക്കാം. അതുപ്രകാരം കൂടിയ വരുമാനം വെളിപ്പെടുത്താതെ കുറച്ച് കാണിച്ച് അതിന് മാത്രം നികുതി നല്‍കുകയും ചെയ്യുന്നതാണ് പൊതുവേ സാധാരണക്കാരുടെ കള്ളപ്പണ രീതി. എന്നാല്‍ വന്‍തോക്കുകള്‍ ഈ വഴിയല്ല സ്വീകരിക്കുന്നത്. മള്‍ട്ടിലെവല് മാര്‍ക്കറ്റിംഗ് കമ്പനികള്‍ തന്നെ ആരംഭിക്കും. പലതിനും വിദേശത്താവും ആസ്ഥാനം. ആഘോഷപൂര്‍വ്വം ഇന്ത്യയില്‍ ലോഞ്ച് ചെയ്യും. ഇവിടെ വലിയ ലാഭം ഉണ്ടാക്കുന്നതായി കാണിച്ച് ഷെയര്‍മാര്‍ക്കറ്റില്‍ പ്രവേശിക്കും. പിന്നെ ഓഹരി സമാഹരിച്ച് അതോടെ അനേകായിരം ബാങ്ക് അക്കൗണ്ടുകളും കമ്പനിക്ക് വരും. വലിയ വലിയ തുകകള്‍ ചെറുതാക്കി ഈ അക്കൗണ്ടിലൂടെ നിലനിര്‍ത്തുംയ അതോടെ കമ്പനിക്ക് വന്‍തുക മൊബൈലൈസ് ചെയ്യാന്‍ കഴിയും. ഒപ്പം കണക്കിലെ തിരിമറിയും എളുപ്പമാകും. ആദായനികുതി വകുപ്പിന്റെ ശ്രദ്ധ പതിയുന്നുണ്ടെന്ന് കണ്ടാല്‍ ലാഭം കുറച്ച് കാണിച്ച് പിടിച്ച് നില്‍ക്കുകയോ ഫണ്ട് വിദേശത്തുള്ള മദര്‍ കമ്പനിയിലേക്ക് മാറ്റുകയോ ചെയ്യും. എന്തായാലും ലാഭം കമ്പനിക്ക് തന്നെ. മറ്റൊരു വഴിയാണ് ആഗോള ഭീമന്‍ കമ്പനികളുടെ ഇങ്ങോട്ടുള്ള വരവ്. സര്‍ക്കാരുകള്‍ അവയുടെ വരവിനെ സ്വാഗതം ചെയ്യുമ്പോഴും ഐ.ടി. കമ്പനികളെ പോലെ വന്‍ തിമിംഗലങ്ങള്‍ വരുന്നത് വേറെ ലക്ഷ്യം വച്ചാണ്. അവര്‍ ഇവിടെ ഒന്നും മുടക്കില്ല. മുടക്കിയാല്‍ തന്നെ തുച്ഛമായിരിക്കും. അവരുടെ ഇവിടത്തെ വന്‍കിടക്കാര്‍ തങ്ങളുടെ കള്ളപ്പണം ഒഴുകുന്നു. പ്രത്യുപകാരമായി കമ്പനി വിദേശത്തുള്ള അവരുടെ ഹൗഡ് ഔട്ടുകളില്‍ ഈ പണം സുരക്ഷിതമാക്കി നിര്‍ത്തിക്കൊടുക്കും. ഒരുതരം ഹവാലയാണിത്. ഇവിടെ നിക്ഷേപിക്കുക വിദേശത്ത് പറയുന്നിടത്ത് പണം ഭീമന്‍ കമ്പനി ഒളിപ്പിച്ച് തരും. 
 
 
മറ്റൊന്ന് ബിനാമി രീതി തന്നെയാണ്. വരവില്‍ കവിഞ്ഞ സ്വത്ത് പിടിക്കപ്പെടും എന്ന അവസ്ഥ വന്നാല്‍ അത് ഒളിപ്പിച്ചേ പറ്റു. അതിനാല്‍ മറ്റുള്ളവരുടെ പേരില്‍ നിക്ഷേപിക്കുന്നു. അത് ഇവിടെയും വിദേശത്തുമാകാം. 
 
 
ഇനി മറ്റൊന്ന്, നഷ്ടപ്പെട്ടു കിടക്കുന്ന കമ്പനികള്‍ അഥവാ സ്ഥാപനങ്ങള്‍ വിലയ്ക്ക് എടുത്ത് അതില്‍ അധികം നിക്ഷേപം നടത്തി ഇപ്പോള്‍ ലാഭത്തിലാണെന്ന ധാരണ വരുത്തി അത്തരം കണക്കുകള്‍ കാണിച്ച് ബ്ലാക്കിനെ വൈറ്റ് ആക്കി എടുക്കുന്നതാണ്. ആ ലാഭം വിദേശ യൂണിറ്റുകള്‍ ഉണ്ടെന്ന് കാട്ടി അങ്ങോട്ട് മറിക്കുന്നു. അതോടെ ഇവിടത്തെ നികുതിവകുപ്പില്‍ നിന്ന് പണം മോചിതമാകുന്നു. വിദേശത്ത് അനുയോജ്യമായി അതിനെ മാറ്റുന്നു. പഴയൊരു രീതിയാണ് ഇനി പറയുന്നത്. അധികചിലവ് കാണിച്ച് പണം നഷ്ടമായതായി കാണിക്കുകയും എന്നാല്‍ യഥാര്‍ത്ഥ തുകയില്‍ വലിയ ഇടിവ് വരാതിരിക്കുകയും ചെയ്യുന്ന രീതിയാണിത്. 100കോടി ബജറ്റ് പ്രഖ്യാപിക്കുന്ന ഒരു സിനിമയ്ക്ക് യഥാര്‍ത്ഥത്തില്‍ അതിന്റെ പകുതിയേ ചിലവഴിയൂ. ബാക്കി സുരക്ഷിതമായി നികുതയില്‍ നിന്ന് ഒഴിവാക്കിയെടുക്കുന്നതാണ് ഇത്. സിനിമാക്കാര്‍ തന്നെയാണ് ഇത് വിദഗ്ദ്ധമായി ഉപയോഗിക്കുന്നത്. ഒടുവില്‍ പടം എട്ടുനിലയില്‍ പൊട്ടിയാലും നിര്‍മാതാവിന് ലാഭം മാത്രമേ വരു. 
 
 
 
കടലാസ് കമ്പനികള്‍
ഇവിടെ അനധികൃതമായി കുറെ പണം കൈയ്യില്‍ വന്നാല്‍ പലരും ആദ്യം ചെയ്യുന്നത് എന്തെങ്കിലും ഒരു പ്രോജക്ടിന്റെ പേരില്‍ കമ്പനി തുടങ്ങും. അതിനെ ഏതെങ്കിലും നികുതിരഹിത അക്കൗണ്ട് തുടങ്ങാന്‍ പറ്റിയ വിദേശരാജ്യങ്ങളില്‍ ഒരു കമ്പനിയുമായി ബന്ധിപ്പിക്കും. അല്ലെങ്കില്‍ അവിടെ പേരിനൊരു കമ്പനി ആരംഭിക്കും. അതോടെ ഇവിടത്തെ നിക്ഷേപം അങ്ങോട്ട് മാറ്റാന്‍ എളുപ്പാകുന്നു. കാര്‍ത്തി ചിദംബരം മാരന്‍ സഹോദരന്‍മാര്‍ തുടങ്ങി പ്രമുഖരെല്ലാം ഈ രീതിയിലാണ് കള്ളപ്പണം അങ്ങോട്ട് കടത്തി നിക്ഷേപമാക്കിയത്. പാരഡൈസ് പേപ്പറിലൂടെ പുറത്ത് ലന്ന പല പേരുകാരും ഇത്തരത്തില്‍ രഹസ്യ നിക്ഷേപങ്ങള്‍ വിദേശ കടലാസ് കമ്പനികളില്‍ നടത്തിയവരാണ്. ഇന്ത്യന്‍ നികുതി വ്യവസ്ഥ വെട്ടിച്ചാല്‍ പിന്നെ പേടിക്കേണ്ട എന്നതാണ് കള്ളപ്പണത്തിന്റെ അവസ്ഥ. അനുയോജ്യമായ അവസ്ഥയില്‍ വിദേശ നിക്ഷേപമായി അത് തിരിച്ചുവരികയും ചെയ്യുന്നു. ഈ റോളിംഗ് ആണ് കള്ളപ്പണക്കാര്‍ ചെയ്യുന്നത്. 4-5 വര്‍ഷങ്ങള്‍ കഴിയുമ്പോഴാവും ഈ പണം മടങ്ങേണ്ടി വരുന്നത് എന്നു മാത്രം. അതിനാല്‍ വിദേശ നിക്ഷേപം വരുമ്പോഴും നാം ആഹ്ലാദിക്കേണ്ടതില്ല.